• HOME
 • »
 • NEWS
 • »
 • kerala
 • »
 • KR Gouri Amma passes away | 'രോഗമുള്ളവരെ വീട്ടിൽ ഇരുത്തുക, സർക്കാർ അരികൊടുക്കുക'; കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം ഗൗരിയമ്മയുടേത്

KR Gouri Amma passes away | 'രോഗമുള്ളവരെ വീട്ടിൽ ഇരുത്തുക, സർക്കാർ അരികൊടുക്കുക'; കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം ഗൗരിയമ്മയുടേത്

ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ലോക്ക്ഡൗണിന് സമാനമായി നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൗരിയമ്മ

ഗൗരിയമ്മ

 • Last Updated :
 • Share this:


  തിരവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ രോഗികളെ വീട്ടിലിലുത്തണമെന്ന് അവർക്ക് സർക്കാർ അരി കൊടുക്കണമെന്നുമൊക്കെയുള്ള നിർദ്ദേശം വർഷങ്ങൾക്ക് മുൻപേ ഗൗരിയമ്മ നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ലോക്ക്ഡൗണിന് സമാനമായി നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

  ഗൗരിയമ്മയുടെ പ്രസംഗം ഇങ്ങനെ;
  "മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടിൽ? അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?"

  You may also like:വിട വാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമായ വനിത; ഗൗരിയമ്മയുടെ നിര്യാണത്തിൽ വിഎസ് അച്യുതാനന്ദ‍ൻ

  "ഒന്നും വേണ്ട.... നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്‌ളേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ? ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്കു മാത്രമേയുള്ളു. അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല. ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും."

  "കുട്ടനാട്ടിലൊക്കെ കോളറയും വസൂരിയും ഓരോ വീട്ടിലും പടർന്നു കയറുകയാണ്. ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് അതു പകരാതിരിക്കാൻ ആളുകളെ നിങ്ങൾക്കൊന്നു തടഞ്ഞു നിർത്തിക്കൂടേ? പൊലീസിന്റെ ഉച്ചഭാഷിണികൊണ്ട് രോഗമുള്ള വീട്ടിൽ നിന്നാരും പുറത്തിറങ്ങരുതെന്ന് നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ? ഈ രോഗമൊന്നു നിൽക്കുന്നതുവരെ അകത്തു തന്നെ ഇരിക്കാൻ ആവീടുകളിൽ ചട്ടംകെട്ടാൻ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?"

  You may also like: സ്ത്രീകൾ സ്കൂളിൽ പോകുന്നത് പോലും അപൂർവ്വമായ കാലത്ത് നിയമബിരുദം നേടിയ 'ഗൗരി'; പേര് തന്നെ സമരചരിത്രമായ കെ.ആർ ഗൗരിയമ്മ 

  "ആളുകൾ പുറത്തിറങ്ങിയില്ലെങ്കിൽ അവർക്ക് കഞ്ഞിക്കുവകയുണ്ടാവില്ല. അരി സർക്കാർ കൊടുക്കണം. അതു നിങ്ങൾക്കു കഴിയില്ല. ഞാൻ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങൾക്കു വെളിവുണ്ടെങ്കിൽ, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ?"


  'മന്ത്രിയായി ചെന്നു കണ്ടപ്പോൾ ഗൗരിയമ്മ നൽകിയ ആ ഉപദേശം'; കെകെ ശൈലജ

  കെആർ ഗൗരിയമ്മ നൽകിയ ഉപദേശത്തെ കുറിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞെന്നും ശൈലജ ടീച്ചർ. കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളിൽ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവർത്തകർ ഈ ജീവിതം മാതൃകയാക്കണമെന്നും ശൈലജ ടീച്ചർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  കഴിഞ്ഞ നിയമസഭയിൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. അന്ന് എനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകൾ അന്നുതന്നെ തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവർത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകൾ വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയത്.


  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. കുഞ്ഞുനാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ അക്രമണങ്ങൾക്കൊന്നും ആ ധീര വനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു.

  കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിൽ അംഗമാവാൻ അവസരം ലഭിച്ചതു മുതൽ മാറ്റങ്ങൾക്ക് വേണ്ടി ഇടപെടാൻ അവർ ശ്രമിച്ചു. ഭൂപരിഷ്കരണ നിയമമാക്കാനും ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാനും കാരണമായ ഒട്ടേറെ നിയമനടപടികൾക്ക് നേതൃത്വം നൽകാൻ അവർ തയ്യാറായി. ശരിയായ തീരുമാനം എടുക്കാനും എതിർപ്പുകളെ തൃണവൽക്കരിച്ച് അത് നടപ്പാക്കാനുള്ള ആർജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയർത്തുന്നത്. ഗൗരിയമ്മ പകരം വെക്കാനാവാത്ത വിധത്തിലുള്ള നേതൃത്വ പദവി കരസ്ഥമാക്കിയ നേതാവാണ്.
  കഴിഞ്ഞ നിയമസഭയിൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. അന്ന് എനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകൾ അന്നുതന്നെ തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവർത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകൾ വലിയ ആത്മവിശ്വാസമാണ് പകർന്നുനൽകിയത്. കേരളം ഉള്ള കാലത്തോളം ഗൗരിയമ്മ ജനമനസ്സുകളിൽ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവർത്തകർ ഈ ജീവിതം മാതൃകയാക്കണം.  Published by:Aneesh Anirudhan
  First published: