തിരുവനന്തപുരം: പ്രഥമ കെആര്‍ ഗൗരിയമ്മ പുരസ്കാരം ക്യൂബന്‍ സാമൂഹിക പ്രവര്‍ത്തകയും ചെ ഗുവേരയുടെ മകളുമായ ഡോ. അലിഡ ഗുവേരയ്ക്ക്. ജനുവരി അഞ്ചിന് തിരുവനന്തപുരം ഒളിമ്പിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
3000 യുഎസ് ഡോളറാണ് പുരസ്കാരം. പുരസ്കാര തുകയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ചെ ഗുവേരയുടെ കൊച്ചുമകളും ചടങ്ങില്‍ പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.