HOME » NEWS » Kerala » KR GOWRI AMMA ABOUT POLICE BRUTALITY

'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; പൊലീസ് ക്രൂരത വിവരിച്ച് ഗൗരിയമ്മ

കുടുംബത്തേക്കാൾ ഏറെ സ്നേഹിച്ച പ്രസ്ഥാനത്തിൽ നിന്നും പുറത്തു പോകേണ്ടി വന്നെങ്കിലും ജീവിതാവസാനം വരെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ഒപ്പമായിരുന്നു ഗൗരിയമ്മ.

News18 Malayalam | news18-malayalam
Updated: May 11, 2021, 1:37 PM IST
'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; പൊലീസ് ക്രൂരത വിവരിച്ച് ഗൗരിയമ്മ
ഗൗരിയമ്മ
  • Share this:


തിരുവനന്തപുരം; ഒരു സ്ത്രീ എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നുമായ സാമൂഹിക ചട്ടക്കൂടുകളെ ധീരമായി തകർത്തെറിഞ്ഞ കമ്മ്യൂണിസ്റ്റുകാരിയായിരുന്നു കെ.ആർ ഗൗരിയമ്മ. ഒരു ഘട്ടത്തിൽ വിവാഹിത ആയെങ്കിലും പാർട്ടി നിലപാടുകളുടെ പേരിൽ ദാമ്പത്യം പോലും വലിച്ചെറിഞ്ഞാണ് ഗൗരിയമ്മയെന്ന കമ്മ്യൂണിസ്റ്റുകാരി രാഷ്ട്രീയത്തിൽ പിടിച്ചു നിന്നത്. ഒടുവിൽ കുടുംബത്തേക്കാൾ ഏറെ സ്നേഹിച്ച പ്രസ്ഥാനത്തിൽ നിന്നും പുറത്തു പോകേണ്ടി വന്നെങ്കിലും ജീവിതാവസാനം വരെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ഒപ്പമായിരുന്നു ഗൗരിയമ്മ.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കൊടിയ പീഡനങ്ങളാണ് ഗൗരിയമ്മയ്ക്ക് ഏൽക്കേണ്ടിു വന്നത്. 'ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു'- പൊലീസ് പീഡനങ്ങളുടെ ക്രൂരത ഒരിക്കൽ ഗൗരിയമ്മ വിവരിച്ചത് ഇങ്ങനെയായിരുന്നു.1957ൽ ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ  ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്നപ്പോൾ റവന്യു മന്ത്രി ഗൗരിയമ്മയായിരുന്നു. ആ വർഷം തന്നെയാണ് ടി വി തോമസിനെ പാർട്ടി നിർദേശപ്രകാരം ഗൗരിയമ്മ ജീവിതപങ്കാളിയാക്കിയത്. 1949ൽ പ്രായപൂർത്തിയായവർക്കെല്ലാം വോട്ടവകാശം കിട്ടിയ ആദ്യത്തെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സ്ഥാനാർഥി പോലും വിജയിച്ചില്ല. ടി വി തോമസ് ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം തോറ്റു. കെട്ടിവച്ച കാശു കിട്ടിയതു നാലു പേർക്കു മാത്രം. അവരിലൊരാളായിരുന്നു ഗൗരിയമ്മ. മൂന്നുവർഷം കഴിഞ്ഞ് 1951 ഡിസംബറിൽ ജയിലിൽ കിടന്നുകൊണ്ടാണ് ഗൗരിയമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയിച്ചതും.

'നിങ്ങൾക്കു വോട്ടാണ് പ്രധാനം; സാമൂഹ്യ നീതിയല്ല'; ഗൗരിയമ്മ രണ്ടുമുന്നണികളേയും ഒരുപോലെ കടന്നാക്രമിച്ചപ്പോൾ


തിരുവനന്തപുരം: രാഷ്ട്രീയ നിലപാടുകളേക്കാൾ ഏറെ മനുഷ്യത്വത്തിന് മുൻഗണന നൽകിയിരുന്ന നേതാവായിരുന്നു കെ.ആർ ഗൗരിയമ്മ. നിയമസഭയ്ക്ക് അകത്തും പുറത്തുമൊക്കെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്കൊപ്പമായിരുന്നു ഗൗരിയമ്മ. ആദിവാസികളുമായി ബന്ധപ്പെട്ട 1996-ൽ കേരള നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്തത് ഗൗരിയമ്മ മാത്രമായിരുന്നു. 'നിങ്ങൾക്കു വോട്ടാണ് പ്രധാനം . അല്ലാതെ സാമൂഹ്യ നീതിയല്ല' എന്ന് ഭരണ-പ്രതിപക്ഷാംഗങ്ങളോട് ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയുടെ മാത്രം ഏതിർപ്പോടെ പാസാക്കിയ ബിൽ ഒടുവിൽ രാഷ്ട്രപതി തള്ളിയതും ചരിത്രം.

ഗൗരിയമ്മയുടെ പ്രസംഗത്തിൽ നിന്ന്;

" ശ്രീ . സത്യൻ മൊകേരി ആദിവാസി കൾക്കുവേണ്ടി ധാരാളം പ്രവർത്തിക്കുന്നുണ്ടായിരിക്കും . ആദിവാസികൾ പഴയ ആളുകൾ അല്ല . വിദ്യാഭ്യാസത്തിലും മറ്റു കാര്യങ്ങളിലും ആദിവാസി കൾ വളരെ ഉന്നതമായിട്ടുള്ള നിലയിലെത്തി എന്നാണ് അദ്ദേഹം പറഞ്ഞത് . എന്നാൽ , ഇന്നും ആദിവാസികൾ സങ്കേതത്തിൽ കഴിയുന്നവരാണ് . ആ നില യിൽ ഈ നിയമം ആദിവാസികളെ രക്ഷിക്കാനാണോ ? ശ്രീമാൻ കെ.എം. മാണി ആത്മാർത്ഥമായിട്ടെങ്കിലും പറഞ്ഞു , അദ്ദേഹം കൊണ്ടുവന്ന നിയമം കൃഷിക്കാരനെ രക്ഷിക്കാനാണെന്ന് . ആദിവാസികളെ രക്ഷിക്കാനാണെന്ന് ഇവിടെ പറഞ്ഞില്ല . ഈ നിയമത്തിൽ ആദിവാസികളെ രക്ഷിച്ചു എന്നാണ് പറയുന്നത് . കൂട്ടത്തോടെ വംശനാശം വരുത്താനാണ് അവരെ മാറ്റി താമസിപ്പിക്കും എന്നു പറയുന്നത് . ഭൂമി എവിടെയുണ്ട് . മലയിലുണ്ടോ ? നിങ്ങളുടെ ഈ സിറ്റിയിലുണ്ടോ ഭൂമി അവർക്കു കൊടുക്കാൻ."

"കാഞ്ഞിരപ്പള്ളിയിൽ ഒരൊറ്റ ആദിവാസിയുണ്ടോ ? അവരുടെ ഭൂമി ഇന്നു മുഴുവൻ അന്യരുടെ കയ്യിൽ , കൂട്ടത്തോടെ അവരെ നശിപ്പിച്ചു . ഭൂമി അവർക്കുണ്ടോ ? ധനാഢ്യ ന്മാരും രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവരും ഭൂമി അവരിൽ നിന്നും തട്ടിപ്പറിച്ചു . അവരെ അവരുടെ ഭൂമിയിൽ നിന്നും ആട്ടിപ്പായിച്ചു . അട്ടപ്പാടിയിലും വയനാട്ടിലും ഒരൊറ്റ ആദിവാസിക്കെങ്കിലും താമസിക്കുന്ന സ്ഥലമല്ലാതെ കൃഷി ചെയ്യാൻ വേറെ ഭൂമിയുണ്ടോ ? ഈ അടുത്തകാലത്ത് ഞാൻ പോയ ഒരു വീട്ടിൽ ഇങ്ങനെ ഒരു അനുഭവം കണ്ടു . ആ വിട്ടിൽ മൂന്നു തലമുറകളാണ് താമസിക്കുന്നത് . അവിടുത്തെ കൊച്ചുമകൻ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടി കെട്ടിത്തൂങ്ങി ചത്തു . കാരണം ആ കുട്ടിയെ എല്ലാവരും ഒന്നിച്ചു താമസിക്കുന്ന മുറിയിൽ വിവസ്ത്രയാക്കി . അപമാനഭാരത്താൽ ആ കുട്ടി ആത്മഹത്യ ചെയ്തു . അട്ടപ്പാടിയിലെ സ്കീം എവിടെ ? സുഗന്ധഗിരി എവിടെ ? പൂക്കോട്ട് ഡയറി എവിടെ ? ഇവിടെയൊക്കെ ഉണ്ടായിരുന്ന മറ്റു സ്കീമുകൾ എവിടെ ? അതുമുഴുവൻ നിങ്ങളുടെ ഉദ്യോഗസ്ഥർ തിന്നു തീർത്തിട്ട് മിണ്ടിയിട്ടില്ല."

Also Read 'രോഗമുള്ളവരെ വീട്ടിൽ ഇരുത്തുക, സർക്കാർ അരികൊടുക്കുക'; കേരളത്തിലെ ആദ്യ ലോക്ക്ഡൗൺ നിർദേശം ഗൗരിയമ്മയുടേത്

"ഒറിജിനൽ നിയമത്തിൽ മറ്റു വകുപ്പുകൾ കൂടി പരി ശോധിക്കാൻ , ഭൂമി വേഗം തിരിച്ചെടുക്കാൻ ആവശ്യമുള്ള ഭേദഗതികൾ എഴു തുന്നതിനുപകരം കൃഷിക്കാർക്ക് ഭൂമിയും ആദിവാസികൾക്ക് ഗവൺമെന്റിന്റെ ഉറപ്പും ഉണ്ടാകണം . അവർ പാവപ്പെട്ടവരാണ് . അവരെ സഹായിക്കാൻ ആരു മില്ല . അതുകൊണ്ട് ഈ നിയമം ഇതുപോലെ പാസ്സാക്കിയാൽ ആദിവാസി കൾക്കിടയിൽ വംശനാശമുണ്ടാകും . മുമ്പൊരിക്കൽ ഈ വിഭാഗക്കാരെ വയനാട്ടിൽ നിന്ന് , വെട്ടാൻ കൊണ്ടുപോകുന്ന മൃഗങ്ങളെപ്പോലെ ഇവിടെ ആട്ടി ത്തെളിച്ചുകൊണ്ടുവന്നിരുന്നു . ശ്രീ . കണാരൻ ഇത്രപെട്ടെന്ന് അവരെ കശാപ്പു ചെയ്യുമെന്ന് ഞാൻ കരുതിയില്ല . അവരെ താമരശ്ശേരിയിൽ വച്ചാണ് കണ്ടത് . കാര്യം സാധിച്ചല്ലോ കണാരാ. കർഷക തൊഴിലാളികളെ രക്ഷിക്കാൻ നടക്കുന്നു . അവരെ അവിടെത്തന്നെ താമസിപ്പിക്കണം . കൃഷിക്കാരേയും ആദിവാസി കളേയും തമ്മിൽ തല്ലിക്കാത്തവിധത്തിൽ ഗവൺമെന്റിന്റെ പണമുപയോഗിച്ച് കൃഷിക്കാരെ മാറ്റിത്താമസിപ്പിക്കണം . കൃഷിക്കാർക്ക് വേറെ ഭൂമിയും പണവും വേണം . ആദിവാസി റീഹാബിലിറ്റേഷൻ ഫണ്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു : The said fund mainly consist of grants and loans from the Government . ഇനി ആദിവാസികൾക്ക് ബഡ്ജറ്റിൽ പ്രാവിഷൻ കാണുകയില്ല . എല്ലാം റീഹാബിലിറ്റേഷനു പോകും . ആ വിധത്തിലുള്ള നടപടിയുണ്ടാകും . അതാണ് വരാൻ പോകുന്നത് . ഈ നിയമം നടപ്പിലാക്കിയാൽ പാവപ്പെട്ട ആദിവാസിയെ ഇല്ലായ്മ വരുത്തുന്നതിന്റെ ഉത്തരവാദിത്വം ശ്രീ . ഇസ്മയിലിന്റെ തലയിൽ തന്നെ വരും . അവരെ മാറ്റിത്താമസിപ്പിച്ചാൽ അവർ ജീവനോടെ കാണുകയില്ല . മത്സ്യത്തെ കരയിൽ വളർത്തുന്നതിന് തുല്യമാണ് വരാൻ പോകുന്നത് . ആ വിധത്തിൽ ഈ നിയമം പുനഃപരിശോധിക്കണം."

Also Read വിട വാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമായ വനിത; ഗൗരിയമ്മയുടെ നിര്യാണത്തിൽ വിഎസ് അച്യുതാനന്ദ‍ൻ

"കൃഷിക്കാർ സംഘടിതമാ ണ് . വയനാട്ടിൽ രണ്ടുലക്ഷം ആദിവാസികളുള്ളപ്പോൾ നാലുലക്ഷം കൈയേ റ്റക്കാരുണ്ട് . നിങ്ങൾക്കു വോട്ടാണ് പ്രധാനം . അല്ലാതെ സാമൂഹ്യ നീതിയല്ല . ആദിവാസികളെ എങ്ങനെ രക്ഷിക്കാം , അവരെ ഏതുവിധത്തിൽ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങൾ നോക്കുന്നത് ? അതുകൊണ്ട് ഇത് എതിർക്കേണ്ട നിയമമാണ് . ആ വിധത്തിൽ ഞാൻ ഇതിനെ എതിർക്കുകയാണ് "

Published by: Aneesh Anirudhan
First published: May 11, 2021, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories