• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാമതിലിൽ അണിചേരാൻ ഗൗരിയമ്മയും

വനിതാമതിലിൽ അണിചേരാൻ ഗൗരിയമ്മയും

  • Last Updated :
  • Share this:
    ആലപ്പുഴ: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ കെ.ആർ ഗൗരിയമ്മയും പങ്കെടുക്കും. മന്ത്രി ജി. സുധാകരൻ നേരിട്ടെത്തിയാണ് ഗൗരിയമ്മയെ ക്ഷണിച്ചത്. ആലപ്പുഴ നഗരത്തിൽ ആയിരിക്കും ഗൗരിയമ്മ മതിലിൽ അണിചേരുക.

    Also Read -ആരുവിചാരിച്ചാലും 'മതിൽ' പൊളിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി


    99ാം വയസ്സിലും നിലപാടില്‍ അണുവിട മാറ്റമില്ലാത്ത ഗൗരിയമ്മയാണ് ഇന്ന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വനിതാ മതിലില്‍ ആലപ്പുഴ വൈഎംസിഎ ഭാഗത്ത് സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ അണിനിരത്തുമെന്നും ഗൗരിയമ്മ പറഞ്ഞു.

    Also Read- ഉയരുന്ന വനിതാ മതിൽ: ഉറക്കെച്ചൊല്ലാൻ പ്രതിജ്ഞയിതാ


    അതേസമയം, ജെഎസ്എസിന്റെ ഇടതുമുന്നണി പ്രവേശനം എന്തായി എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായിട്ടായിരുന്നു പ്രതികരണം. ഇവിടെ ഇന്ന് വിഷയം വനിതാമതിലാണെന്നും ഗൗരിയമ്മ പറഞ്ഞു. ചോദ്യം ആവർത്തിച്ചപ്പോൾ ശാസനാരൂപത്തിൽ വിലക്കുകയും ചെയ്തു.
    First published: