'ജീവിതം നല്‍കിയ പാഠം' ഗൗരിയമ്മയുടെ സാരിത്തുമ്പിലെ താക്കോല്‍ക്കൂട്ടങ്ങള്‍ക്ക് പിന്നില്‍

തന്റെ കൂടെ നിന്ന് വഞ്ചിച്ചവര്‍ക്കുള്ള മറുപടി എന്നും എപ്പോഴും പ്രകടിപ്പിക്കുന്നതാണ് ഗൗരിയമ്മയുടെ പ്രകൃതം.

news18
Updated: June 21, 2019, 11:37 AM IST
'ജീവിതം നല്‍കിയ പാഠം' ഗൗരിയമ്മയുടെ സാരിത്തുമ്പിലെ താക്കോല്‍ക്കൂട്ടങ്ങള്‍ക്ക് പിന്നില്‍
കെ ആർ ഗൗരിയമ്മ
  • News18
  • Last Updated: June 21, 2019, 11:37 AM IST
  • Share this:
കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിതയെന്ന നിസംശയം വിശേഷിപ്പിക്കാന്‍ കഴിയുന്ന വ്യക്തിയാണ് കെആര്‍ ഗൗരിയമ്മ. കേരള രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മ നൂറ്രിയൊന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ രാഷ്ട്രീയ കേരളവും ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ ഗൗരിയമ്മ തന്റെ വാര്‍ദ്ധക്യ കാലത്തിലും സ്വതസിദ്ധമായ ശൈലിയിലൂടെയാണ് കേരളത്തിന്റെ ശ്രദ്ധ നേടുന്നത്.

തന്റെ സാരിതുമ്പില്‍ താക്കോല്‍കൂട്ടവുമായാണ് ഗൗരിയമ്മ സ്വന്തം വീട്ടില്‍ കഴിയുന്നത്. പൊലീസ് സുരക്ഷയില്‍ കഴിയുന്ന വീട്ടിലും താക്കോല്‍കൂട്ടങ്ങള്‍ സാരിതുമ്പിനൊപ്പം ചേര്‍ക്കാന്‍ ഗൗരിയമ്മയെ പ്രേരിപ്പിക്കുന്നത് ആരെയും വിശ്വസിക്കരുതെന്ന് ജീവിതം നല്‍കിയ പാഠം തന്നെയാണ്. വീട്ടില്‍ കള്ളന്‍ കയറിയതില്‍ പിന്നെയായിരുന്നു സുരക്ഷയ്ക്ക് പൊലീസിനെ വിന്യസിച്ചത്. അതിനുശേഷം വീട്ടിലെത്തുന്ന അതിഥികളോട് പോലും തമാശ രൂപേണ ഗൗരിയമ്മ ചോദിക്കുന്നത് മോഷ്ടിക്കാന്‍ വന്നിരിക്കുകയാണോ എന്നാണ്.

Also Read: കാലം സാക്ഷി ചരിത്രം സാക്ഷി; നൂറ്റാണ്ട് പിന്നിട്ട് കെ ആർ ഗൗരിയമ്മ

തന്റെ ഈശ്വര വിശ്വാസത്തെക്കുറിച്ച പ്രതികരിച്ച ഗൗരിയ ഈയടുത്ത് പറഞ്ഞത്. 'ദൈവത്തെ നമുക്ക് കണ്ണടച്ച് വിശ്വസിക്കാം. മനുഷ്യരെപ്പോലെയല്ല.' എന്നാണ് തന്റെ കൂടെ നിന്ന് വഞ്ചിച്ചവര്‍ക്കുള്ള മറുപടി എന്നും എപ്പോഴും പ്രകടിപ്പിക്കുന്നതാണ് ഗൗരിയമ്മയുടെ പ്രകൃതം.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുന്ന സ്വഭാവമാണ് ഗൗരിയമ്മ പ്രകടിപ്പിച്ചിരുന്നത്. 139 എംഎല്‍എമാര്‍ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിര്‍ത്ത് തോല്‍പിച്ചത് തന്നെ ഉദാഹരണമാണ്. നിയമസഭ പാസാക്കിയ ബില്‍ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതിമടക്കി അയച്ചു. താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ആദിവാസികള്‍ ഇല്ലാതിരുന്നിട്ടും അവര്‍ക്കായി പോരാടിയ ചരിത്രമാണ് ഗൗരിയമ്മയ്ക്കുള്ളത്.

First published: June 21, 2019, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading