നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.ആർ നാരായണന്റെ ജന്മനാട്ടിലും ഇനി സർ, മാഡം വിളികൾ ഇല്ല; ഉഴവൂർ പഞ്ചായത്തും ഉത്തരവിറക്കി

  കെ.ആർ നാരായണന്റെ ജന്മനാട്ടിലും ഇനി സർ, മാഡം വിളികൾ ഇല്ല; ഉഴവൂർ പഞ്ചായത്തും ഉത്തരവിറക്കി

  ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ രണ്ടിന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ്  സംയുക്തമായി തീരുമാനം എടുത്തത്

  ഉഴവൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം

  ഉഴവൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം

  • Share this:
  മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മനാടാണ് ഉഴവൂർ. ഉഴവൂരിന് ഇന്ത്യയ്ക്കു മുന്നിൽ ആദ്യം ഉണ്ടായിരുന്ന പ്രസിദ്ധി അങ്ങനെയാണ്. അതിനു പിന്നാലെ ഉഴവൂർ വീണ്ടും ചരിത്രം കുറിക്കുന്ന കാഴ്ചയാണ് പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. പഞ്ചായത്തിലെ ഉദ്യോഗസ്ഥർ മെമ്പർമാർ ഉൾപ്പെടെയുള്ളവരെ ഇനി സാർ എന്നോ മാഡം എന്ന് വിളിക്കേണ്ട.

  ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ രണ്ടിന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ്  സംയുക്തമായി തീരുമാനം എടുത്തത്. സ്വാതന്ത്ര്യം കിട്ടി 75 വർഷം തികയുകയും, ജനകീയാസൂത്രണം ആരംഭിച്ചിട്ട് 25 വർഷം ആവുകയും ചെയ്തിട്ടും ഇത്തരം പ്രയോഗങ്ങൾ നിലൽക്കുന്നതു ഭൂഷണമല്ല എന്ന് പഞ്ചായത്ത് ഭരണ സമിതി വിലയിരുത്തി.

  ജനങ്ങളാണ് ജനാധ്യപത്യത്തിൽ അധികാരികൾ എന്ന ബോധ്യം മികവുറ്റ പ്രവർത്തനത്തിലൂടെ പഞ്ചായത്ത് നൽകുന്നുണ്ട് എങ്കിലും എല്ലാ അർത്ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങൾക്കു നൽകാൻ ഈ തീരുമാനം പ്രചോദനം ആകും എന്ന് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫൻ അഭിപ്രായപ്പെട്ടു. യാതൊരു ഭയവും, ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തിൽ വരുവാനും അർഹമായ സേവനങ്ങൾ നേടിയെടുക്കാനും സാധാരണക്കാരന് സാധിക്കണം. ഇതിന് പുതിയ തീരുമാനം ഉപയോഗപ്പെടും എന്ന് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി.

  നിലവിൽ എല്ലായിടത്തും സാർവ്വത്രികമായി ഉപയോഗിക്കുന്ന പ്രയോഗമാണ് സാർ അല്ലെങ്കിൽ മാഡം എന്ന വിളി. ഇത് നിർത്തലാക്കിയതോടെ പകരം എന്ത് വിളി വേണമെന്ന് ആലോചനയും പഞ്ചായത്ത് കമ്മിറ്റി ആലോചിച്ചു. പ്രസിഡന്റ്‌ ഉൾപ്പെടെ ഉള്ള പഞ്ചായത്ത് മെമ്പർമാരെയും ജീവനക്കാരെയും സർ, മാഡം എന്ന് വിളിക്കുന്നതിന്‌ പകരം അവരുടെ തസ്തിക പേര് വിളിക്കാവുന്നതാണ് എന്നാണ് ഒടുവിൽ എത്തിയിരിക്കുന്ന നിഗമനം.  ഏതായാലും പഞ്ചായത്തിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.  സമൂഹ മാധ്യമങ്ങൾ അടക്കം ഇതിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായക മുന്നേറ്റം നടത്തിയ വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയാണ് ഉഴവൂർ പഞ്ചായത്ത് ഭരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അവിടെനിന്ന് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതോടെ ജില്ലയിലെ മറ്റ് രാഷ്ട്രീയ കക്ഷികളും ഇത് ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.

  കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തും നേരത്തെ സമാനമായ രീതിയിൽ നിർണായകമായ തീരുമാനം എടുത്തിരുന്നു. ജനങ്ങൾ പഞ്ചായത്ത് ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിൽ മേൽ അപേക്ഷിക്കുന്നു എന്ന പദം വേണ്ട എന്നാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തത്. അപേക്ഷിക്കുന്നു എന്നതിനുപകരം താല്പര്യപ്പെടുന്നു എന്നത് മതി എന്നാണ് പനച്ചിക്കാട് പഞ്ചായത്ത് തീരുമാനിച്ചത്.

  സിപിഎമ്മാണ് ഇവിടെ ഭരിക്കുന്നത്. പാലക്കാട് ജില്ലയിലും ഒരു പഞ്ചായത്ത്‌ സാർ വിളി ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു. ഏതായാലും കാലാനുസൃതമായി ജനാധിപത്യത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചന കൂടിയാണ് ഉഴവൂരിൽ നിന്ന് പുറത്തു വരുന്നത്. ജനപ്രതിനിധികളെ സാർ എന്ന് വിളിക്കുന്നത് അപരിഷ്കൃതമായ നിലപാടാണ് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിരുന്നു. ബ്രിട്ടീഷ് സംസ്കാരത്തിന്റെ തുടർച്ചയാണ് ഇതെന്ന് ആയിരുന്നു പ്രധാന വിമർശനം.

  ജനങ്ങൾ തെരഞ്ഞെടുത്ത ശേഷം ജനങ്ങൾക്ക് മേൽ അധികാരത്തോടെ  ജനപ്രതിനിധികൾ പെരുമാറുന്നത് പലപ്പോഴും വിമർശനത്തിന് കാരണമായിട്ടുണ്ട്. രാജഭരണത്തിന്റെ തുടർച്ച പല നേതാക്കളിലും പ്രകടമാണ് എന്നും വിമർശനങ്ങൾ ഉയരാറുണ്ട്.
  Published by:user_57
  First published:
  )}