• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചത്തേക്ക് അടച്ചിടും; അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിലെന്ന് മന്ത്രി ബിന്ദു

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചത്തേക്ക് അടച്ചിടും; അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിലെന്ന് മന്ത്രി ബിന്ദു

ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക്‌ സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് കഴിഞ്ഞ 17 ദിവസമായി വിദ്യാർത്ഥികൾ സമരത്തിലാണ്

  • Share this:

    തിരുവനന്തപുരം: വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് രണ്ടാഴ്ചത്തേക്കും അടച്ചിടും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഇതു സംബന്ധിച്ച് ഡയറക്ടർക്ക് നിർദേശം നൽകി. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നൽകണമെന്നും കമ്മീഷന് നിർദേശം നൽകി.

    പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ‌മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചത്.
    തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയും ഐ എം ജി ഡയറക്ടറുമായ കെ ജയകുമാർ, ന്യൂവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ ഡോ. എൻ കെ ജയകുമാർ എന്നിവരാണ് കമ്മീഷൻ.

    ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക്‌ സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് കഴിഞ്ഞ 17 ദിവസമായി വിദ്യാർത്ഥികൾ സമരത്തിലാണ്. ഡിസംബർ 25 മുതൽ നിരാഹാര സമരത്തിന് തയാറെടുക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ.

    Also Read- ഇഡി കേസിൽ സിദ്ദീഖ് കാപ്പന് ജാമ്യം; ജയിൽ മോചനം സാധ്യമാകും

    കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ നിയയോഗിച്ച അന്വേഷണ കമ്മീഷൻ കാംപസിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർത്ഥികളിൽ നിന്നും വിവേചനം നേരിട്ട ശുചീകരണ തൊഴിലാളികളിൽ നിന്നും ഉൾപ്പെടെ കമ്മീഷൻ മൊഴിയെടുത്തിരുന്നു.

    Published by:Rajesh V
    First published: