കൊച്ചി: മേയർ സൗമിനി ജെയിനിനെ വലിച്ചിറക്കാനുള്ള അലമുറ, മേയർ മാറിയാൽ ഒപ്പം രാജിവെയ്ക്കുമെന്ന് രണ്ട് വനിതാ കൗൺസിലർമാർ, കോർപറേഷൻ ഭരണത്തെ ചൊല്ലി കെപിസിസിയും ജില്ലാ കോൺഗ്രസും ഇടയുന്നു. അങ്ങനെ എന്തൊക്കെ ബഹളമായിരുന്നു. ഇതിനിടയിൽ മനഃപായസമുണ്ടത് ഇടതുപക്ഷമായിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇതിൽ എന്തെങ്കിലുമൊക്കെ പൊട്ടിച്ചിതറുമെന്നു പ്രതീക്ഷിച്ചു. പ്രതിപക്ഷ നേതാവ് കെ ജെ ആൻറണിയെ സ്ഥാനാർഥിയാക്കുമ്പോൾ അങ്ങനെ ചില കണക്കുകൂട്ടലുകളും നടത്തിയിരുന്നു. വഴി തെറ്റി വരുന്നവർ വന്നോട്ടെ, ഞങ്ങളായിട്ട് വരേണ്ടെന്ന് പറയില്ലെന്നായിരുന്നു ഇടതു നിലപാട്. എന്നാൽ ഒന്നും സംഭവിച്ചില്ല.
ഡെപ്യൂട്ടി മേയർ സ്ഥാനം യു ഡി എഫ് നിലനിർത്തി. കെ ആർ പ്രേമകുമാറാണ് പുതിയ ഡെപ്യൂട്ടി മേയർ. 73 അംഗ കൗൺസിലിൽ 37 വോട്ടുകൾ നേടിയാണ് പ്രേമകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. മേയർ മാറ്റ വിവാദങ്ങളുടെ സാഹചര്യത്തിൽ അട്ടിമറി പ്രതീക്ഷിച്ചിരുന്നെങ്കിലും യുഡി എഫിന്റെ മുഴുവൻ വോട്ടുകളും കെ ആർ പ്രേമകുമാറിനു ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ കെ ജെ ആന്റണി എതിർപക്ഷത്തെ 34 വോട്ടുകൾ നിലനിർത്തി. അതേ സമയം പതിവുപോലെ ബി ജെ പിയുടെ രണ്ട് കൗൺസിലർമാരും വോട്ടെടുടുപ്പിൽ നിന്നും വിട്ടുനിന്നു Also Read- വെള്ളി ഇനി സ്വർണമാകണം; രാജ്യത്തിന് അഭിമാനമായി ഈ കണ്ണൂരുകാരൻ കോർപ്പറേഷൻ 18ാം ഡിവിഷൻ കൗൺസിലറാണ് കെ ആർ പ്രേമകുമാർ. കോർപറേഷനിലെ റോഡുകളുടെ അറ്റകുറ്റ പണികൾക്ക് മുൻഗണന നൽകുമെന്നാണ് പ്രേമകുമാറിന്റെ വാഗ്ദാനം.ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കൗൺസിൽ സ്ഥാനം രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.