മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കൃപേഷിന്‍റെ അച്ഛൻ; പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ല

മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്ന് പെരിയ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടമായ കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ.

news18india
Updated: February 22, 2019, 9:59 AM IST
മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കൃപേഷിന്‍റെ അച്ഛൻ; പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ല
കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണൻ
  • Share this:
കാസർകോട്: മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്ന് പെരിയ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടമായ കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ. വാർത്താചാനലിനോട് സംസാരിക്കവെയാണ് കൃഷ്ണൻ ഇങ്ങനെ പറഞ്ഞത്.

മുഖ്യമന്ത്രി വീട് സന്ദർശിക്കണം. അത് അദ്ദേഹത്തിന്‍റെ കടമയാണ്. പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയോട് സി ബി ഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണൻ വ്യക്തമാക്കി.

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വിടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം സി പി എം ജില്ലാ നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ആയിരുന്നു ഡി സി സിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് വീടുകൾ സന്ദർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പ്രവർത്തകർക്ക് പ്രതിഷേധിക്കാൻ സ്വാസന്ത്ര്യമുണ്ടെന്നും ഡി സി സി വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊല:വീട് സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി; പ്രവർത്തകരുടെ പ്രതികരണം എങ്ങനെയാകുമെന്ന് അറിയില്ല: DCC

പെരിയ ഇരട്ടക്കൊലപാതകം കടുത്ത പ്രതിഷേധവും വിവാദവും ഉയർത്തിയിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോട് ജില്ലയിൽ എത്തിയത്. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം അടക്കമുള്ള പരിപാടികൾക്കായാണ് വരവ്. ഈ പരിപാടികൾക്ക് ശേഷം പെരിയയിൽ എത്താനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.

മുഖ്യമന്ത്രി ജില്ലയിലെത്തുന്നത് അനുബന്ധിച്ച് പ്രതിഷേധ സാധ്യത ഉള്ളതിനാൽ വൻപൊലീസ് സേനയെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. അതേസമയം, ഇരട്ടക്കൊല അന്വേഷിക്കാനുള്ള പുതിയ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രൂപീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോൺഗ്രസ് ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും.

First published: February 22, 2019, 9:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading