• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൃപേഷിന്റെ സ്വപ്നം യാഥാർഥ്യമായി; പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ പൂർത്തിയായി

കൃപേഷിന്റെ സ്വപ്നം യാഥാർഥ്യമായി; പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ പൂർത്തിയായി

കൃപേഷിന്‍റെ പഴയ ഓലമേഞ്ഞ കുടിലിന് അടുത്തായി ഹൈബി ഈഡൻ എംഎല്‍എയുടെ തണൽ ഭവന പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ച് നൽകിയത്.

kripesh house

kripesh house

  • News18
  • Last Updated :
  • Share this:
    കാസർകോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ എംഎൽഎയുടെ തന്നെ സാന്നിധ്യത്തിലായിരുന്നു നടന്നത്.

    Watch Now: കൃപേഷിന് സ്വപ്നഭവനം ഒരുങ്ങുന്നു

    കൃപേഷിന്‍റെ പഴയ ഓലമേഞ്ഞ കുടിലിന് അടുത്തായി ഹൈബി ഈഡൻ എംഎല്‍എയുടെ തണൽ ഭവന പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ച് നൽകിയത്. അധികം ആർഭാടങ്ങളില്ലാതെയാണ് ഗൃഹപ്രവേശനം നടന്നത്.  കൊലപാതകം നടന്ന് അറുപത്തിയൊന്നാം നാളാണ് കുടുംബം കൃപേഷിന്റെ സ്വപ്നമായ പുതിയ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

    Also Read-കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍

    നാൽപ്പത്തി നാല് ദിവസം കൊണ്ടാണ് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗൃഹപ്രവേശ ചടങ്ങിന് ഹൈബി ഈഡൻ കുടുംബസമേതമാണ് എത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താനും ഗൃഹപ്രവേശന ചടങ്ങിൽ പങ്കുചേർന്നു

    First published: