കണ്ണൂർ: ഓണക്കാലം മറുനാടന്‍ പൂക്കള്‍ കയ്യടക്കുമ്പോള്‍ മലയാളികള്‍ക്ക് അന്യമാവുകയാണ് കൃഷ്ണകിരീടം എന്ന മനോഹരപുഷ്പം. ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടികളില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന പൂവ് ഇന്ന് അപൂര്‍വമാണ്. ഓണക്കാലം എത്തുന്നതോടെ കൃഷ്ണകിരീടം തല ഉയർത്താൻ തുടങ്ങും.
കൃഷ്ണകിരീടം ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പഗോട അങ്ങനെ പലയിടത്തും പലപേരുകളാണ് ഈ പൂവിന്. കൃഷ്ണനാട്ടത്തിലെയും കഥകളിയിലെയും കൃഷ്ണകിരീടം ഈ പൂവിന്‍റെ രൂപഭംഗി അനുകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Onam 2019: ഗൃഹോപകരണ വിപണിയില്‍ ഉണർവ്, വ്യാപാരികൾ പ്രതീക്ഷിക്കുന്നത് 30 ശതമാനം വരെ അധികവില്‍പന
ഓണക്കാലമായതോടെ കണ്ണൂരിന്‍റെ പല പ്രദേശങ്ങളിലും കൃഷ്ണകിരീടം പൂവിട്ടുതുടങ്ങി. ഓണക്കാലത്ത് ഈ പൂവിന് ഏറെ ആവശ്യക്കാരാണുള്ളത്. പൂത്ത് തുടങ്ങിയാൽ ആറുമാസത്തോളം നീളും അത് വിരിഞ്ഞുതീരാൻ. ബുദ്ധക്ഷേത്രങ്ങളുടെ രൂപമുള്ളതിനാല്‍ ബുദ്ധകേന്ദ്രമായ തലശേരി ഭാഗങ്ങളില്‍ പഗോഡ എന്നും ഈ പൂവിന് വിളിപ്പേരുണ്ട്.
ക്ഷേത്രങ്ങളിലെ കലശത്തിന്‍റെ ആകൃതിയിലുള്ളതിനാല്‍ വടക്കേ മലബാറില്‍ കലശത്തട്ടെന്ന് വിളിക്കുന്നവരുമുണ്ട്. പൂക്കളത്തിനു പുറമേ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും കൃഷ്ണകിരീടം ഉപയോഗിച്ചു വരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athachamyam, Boat race, Feast, Floral carpet, Onam 2019, Onam boat race, Onam celebration, Onam date 2019, Onam festival, Onam food, Onam pookalam, Onam sadhya, Onam Songs, Onam story, Thiruvonam