നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിൽ ശ്രീകുമാരൻ തമ്പിയോട് മാപ്പു ചോദിക്കുന്നു'

  'ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിൽ ശ്രീകുമാരൻ തമ്പിയോട് മാപ്പു ചോദിക്കുന്നു'

  • Share this:
   കൊച്ചി: സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് ശ്രീകുമാരൻ തമ്പിയോട് മാപ്പു പറഞ്ഞ് കൃഷ്ണ മുരളി. ശബരിമല വിഷയത്തിൽ കഴിഞ്ഞദിവസം ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ ആയിരുന്നു കൃഷ്ണ മുരളി രംഗത്തെത്തിയത്.

   'നല്ല ഹിന്ദുവും നല്ല മാർക്സിസ്റ്റും തീർച്ചയായും നല്ല മനുഷ്യരാകണം'- വ്യക്തിയധിക്ഷേപത്തിനെതിരെ ശ്രീകുമാരൻ തമ്പി


   ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യങ്ങളിലും പരാമർശം നടത്താതിരുന്ന ശ്രീകുമാരൻ തമ്പി ഹർത്താൽ വിഷയത്തിൽ മാത്രം അഭിപ്രായവുമായി രംഗത്തെത്തിയത് അവാർഡ് പ്രതീക്ഷിച്ചെന്നായിരുന്നു പരാമർശം.   ഇതിന്, ശ്രീകുമാരൻ തമ്പി കൃത്യമായ മറുപടിയും നൽകിയിരുന്നു. ഏതു പാർട്ടി നടത്തിയാലും ഹർത്താലിനോട് തനിക്ക് യോജിപ്പില്ല, അത് അന്യായമാണ് അധാർമികമാണ് എന്നായിരുന്നു ശ്രീകുമാരൻ തമ്പി മറുപടി നൽകിയത്. തുടർന്ന്, ഇന്നാണ് മാപ്പു പറഞ്ഞുള്ള പോസ്റ്റുമായി കൃഷ്ണ മുരളി എത്തിയത്. ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിൽ ശ്രീ ശ്രീകുമാരൻ തമ്പിയോട് ഞാൻ നിരുപാധികം മാപ്പു ചോദിക്കുന്നു എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

   ശ്രീകുമാരൻ തമ്പിയും മാപ്പ് ഷെയർ ചെയ്തിട്ടുണ്ട്.

   First published: