നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സുഹൃത്ത് കരൾ പകുത്തുനൽകിയിട്ടും കൃഷ്ണദാസിനെ രക്ഷിക്കാനായില്ല; സഹോദരന് പിന്നാലെ യുവാവും മരിച്ചത് നാടിന് നൊമ്പരമായി

    സുഹൃത്ത് കരൾ പകുത്തുനൽകിയിട്ടും കൃഷ്ണദാസിനെ രക്ഷിക്കാനായില്ല; സഹോദരന് പിന്നാലെ യുവാവും മരിച്ചത് നാടിന് നൊമ്പരമായി

    കരൾ മാറ്റിവെച്ച് അഞ്ചു മാസത്തിന് ശേഷം കോവിഡ് ബാധിച്ചതോടെ, കൃഷ്ണദാസിന്‍റെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തൃശൂര്‍: കൃഷ്ണദാസിന്‍റെ ജീവൻ നിലനിർത്താൻ സുഹൃത്ത് കരൾ പകുത്ത് നൽകിയെങ്കിലും ശ്രമം വിഫലമായി. കുമരനെല്ലൂര്‍ കൊടയ്ക്കാടത്ത് പുത്തന്‍വീട്ടില്‍ കൃഷ്ണദാസ്(31) ആണ് കരള്‍ രോ​ഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണദാസിന് അഞ്ചുമാസം മുമ്പാണ് സഹപാഠിയും ഉറ്റ സുഹൃത്തുമായ കുമ്പളങ്ങാട് കരിമ്പനവളപ്പില്‍ സനൂപ് കരളിന്റെ ഒരുഭാഗം നല്‍കിയത്.

      കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായി നടന്നു. എന്നാൽ അഞ്ചു മാസത്തിന് ശേഷം കോവിഡ് ബാധിച്ചതോടെ, കൃഷ്ണദാസിന്‍റെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണനുണ്ണിയും ജനുവരിയില്‍ മരിച്ചത് ഗുരുതരമായ കരൾ രോഗത്തെ തുടർന്നായിരുന്നു. പാന്‍ക്രിയാസിലുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു കൃഷ്ണനുണ്ണിയും മരിച്ചത്. സഹോദരന് പിന്നാലെ കൃഷ്ണദാസും മരണത്തിന് കീഴടങ്ങിയത് കുമരനെല്ലൂർ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.

      ഗൾഫിൽ ജോലിയുണ്ടായിരുന്ന കൃഷ്ണദാസ് കഴിഞ്ഞ വർഷം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കരൾ രോഗ ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ, ഇദ്ദേഹത്തെ ഐസിയുവിൽ വെന്‍റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഈ സമയത്താണ് ഉറ്റസുഹൃത്തായ സനൂപ് കരൾ ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയും രോഗം ഭേദമായി കൃഷ്ണദാസ് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

      എന്നാൽ വീട്ടിൽ വിശ്രമത്തിലായിരിക്കുന്ന സമയത്ത് മാതാപിതാക്കൾക്കൊപ്പം കോവിഡ് പിടിപെട്ടതോടെയാണ് കൃഷ്ണദാസിന്‍റെ ആരോഗ്യനില അതിവേഗം വഷളായത്. കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളാണ് സ്ഥിതിഗതികൾ രൂക്ഷമാകാൻ കാരണമായത്. തുടർന്ന് വീണ്ടും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

      തുടയിൽ നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

      കൽപ്പറ്റ: കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

      Also Read- പ്രതിശ്രുത വരനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

      ആഴ്ചകൾക്ക് മുമ്പാണ് കാൽമുട്ടിന് മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും കിഷോർ കുമാറിന് ഇല്ലായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകള്‍ തുടങ്ങിയത്. വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

      നൂല്‍പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് ആഴ്ചകള്‍ക്ക് മുന്‍പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയ കാര്യം കിരണ്‍ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛന്‍ കരുണന്‍. അമ്മ രാധ. സഹോദരന്‍: രഞ്ജിത്.
      Published by:Anuraj GR
      First published:
      )}