തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പ് ഫലം 2022ലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സല്‍ ആണെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. റിഹേഴ്സല്‍ ഇങ്ങനെയാണെങ്കില്‍ ടേക്കില്‍ എന്താവും അവസ്ഥയെന്നും കൃഷ്ണകുമാര്‍ പറയുന്നു.
പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണെന്ന് കൃഷ്ണകുമാര്‍ പരിഹസിച്ചു. ബാലറ്റ് പേപ്പറിലായതിനാല്‍ ഇവിഎമ്മിന്റെ പേരില്‍ കരയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. മൊത്തം 75 ല്‍ 65 സീറ്റുകള്‍ നേടി സില പഞ്ചായത്ത് ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വന്‍ വിജയമാണ് നേടിയത്. അതേസമയം, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി (എസ്പി) ആറ് സീറ്റുകളും മറ്റുള്ളവര്‍ നാലെണ്ണവും മാത്രമാണ് നേടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.
കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സല്‍. 75 സീറ്റില്‍ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്കി വിളിയെടാ?
റിഹേഴ്സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ.. ഇലക്ഷന് നടത്തുന്നതിനായി കോടികള്‍ ചിലവാക്കണോ അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു. പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണ്. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റസ്റ്റ്.. അത് നല്ലതാണ്.
ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ EVM ന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും. ജയ് ഹിന്ദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Facebook post, Krishnakumar, Uttarpradesh