38 വർഷം അദ്ധ്വാനിച്ച പണവുമായി നാട്ടിലെത്തി; കടമുറികൾ പണിതു, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്നു

കെട്ടിടത്തിന്‍റെ ഭിത്തിയില്‍ നിന്നും അടുത്ത പുരയിടത്തിലേക്ക് ഒന്നര മീറ്റര്‍ ദൂരമില്ലെന്നതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണമായി പറയുന്നത്.

news18
Updated: June 29, 2019, 7:44 PM IST
38 വർഷം അദ്ധ്വാനിച്ച പണവുമായി നാട്ടിലെത്തി; കടമുറികൾ പണിതു, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്നു
പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി കൃഷ്ണന്‍കുട്ടി നായർ
  • News18
  • Last Updated: June 29, 2019, 7:44 PM IST
  • Share this:
#എന്‍.ശ്രീനാഥ്

കൊച്ചി: കണ്ണൂരിൽ ജീവനൊടുക്കിയ വ്യവസായി സാജന്‍ പാറയിൽ ആന്തൂര്‍ നഗരസഭയില്‍ നിന്ന് നേരിട്ടതിന് സമാനമായ അനുഭവമാണ് പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി കൃഷ്ണന്‍കുട്ടി നായരും നേരിടുന്നത്. മുംബൈയില്‍ 38 വര്‍ഷം ജോലി ചെയ്ത് കിട്ടിയ പണം കൊണ്ട് നിര്‍മ്മിച്ച കടമുറികളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് രണ്ട് വര്‍ഷമായി പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ് ഇദ്ദേഹം.

2016ലാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ പെരുമ്പാവൂര്‍ കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ പ്ലാനും സ്‌കെച്ചും നല്‍കിയത്. പഞ്ചായത്തിന്‍റെ അംഗീകാരം കിട്ടിയ ഉടനെ നിര്‍മ്മാണം ആരംഭിച്ചു. 2017 ഓഗസ്റ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ തടസവാദങ്ങളുമായി രംഗത്തുവന്നു.

കെട്ടിടത്തിന്‍റെ ഭിത്തിയില്‍ നിന്നും അടുത്ത പുരയിടത്തിലേക്ക് ഒന്നര മീറ്റര്‍ ദൂരമില്ലെന്നതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണമായി പറയുന്നത്. പഞ്ചായത്ത് സ്ഥലപരിശോധന നടത്തി അംഗീകരിച്ച പ്ലാന്‍ അനുസരിച്ച് നിർമാണം നടത്തിയിട്ടും, ഇതിന്‍റെ ഉടമസ്ഥാവകാശത്തിനായി രണ്ടു വര്‍ഷമായി അലയുകയാണ് കൃഷ്ണന്‍കുട്ടി നായര്‍.

അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ചർച്ച വേണ്ട; ആന്തൂർ ചർച്ച ചെയ്യാതെ CPM കണ്ണൂർ ജില്ലാ കമ്മിറ്റി

ഇനി തനിക്കു മുന്നില്‍ ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്‍റെ വഴി മാത്രമേയുള്ളൂവെന്നും ഇദ്ദേഹം പറയുന്നു. അതേസമയം, കെട്ടിടത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം.

എന്നാൽ, തന്‍റെ അനുഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, വിജിന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് കൃഷ്ണന്‍ കുട്ടി നായര്‍ പല തവണ പരാതി അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

First published: June 29, 2019, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading