തമിഴ്നാടിനെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? കൃതിയുടെ രണ്ടാം പതിപ്പിന് ഒരു പങ്കാളി സംസ്ഥാനവും

ഇതാദ്യമായാണ് ഇത്തരത്തില്‍ മറ്റൊരു സംസ്ഥാനത്തിന് മേളയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്

News18 Malayalam
Updated: February 8, 2019, 7:41 PM IST
തമിഴ്നാടിനെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? കൃതിയുടെ രണ്ടാം പതിപ്പിന് ഒരു പങ്കാളി സംസ്ഥാനവും
krithi
  • Share this:
കൊച്ചി: കൊച്ചിക്കാര്‍ക്ക് വയനാടിനെപ്പറ്റി എന്തറിയാം? അല്ലെങ്കില്‍പ്പോട്ടെ, എറണാകുളം ജില്ലയില്‍ത്തന്നെയുള്ള കോതമംഗലത്തെപ്പറ്റി എന്തറിയാം? കേരളത്തിലുള്ളവര്‍ക്ക് കേരളത്തിലെ സ്ഥലങ്ങളേക്കാള്‍ അറിയുന്നത് ദുബായിയെപ്പറ്റിയും ന്യൂയോര്‍ക്കിനെപ്പറ്റിയുമാണ്. അപ്പോള്‍പ്പിന്നെ തമിഴ്നാടിനെപ്പറ്റി പറായനുണ്ടോ? പോരാത്തതിന് ഇടയിലൊരു സഹ്യപര്‍വതവും. ഒരു സഹ്യപര്‍വതം, എത്രയോ അസഹ്യപര്‍വതങ്ങള്‍.

ഈ അസഹിഷ്ണുതയും അജ്ഞതയും ഇല്ലാതാക്കാനാണ് പങ്കാളിത്ത സംസ്ഥാനങ്ങള്‍ എന്ന ആശയത്തിന് 'കൃതി' സാക്ഷാത്കാരം നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ മറ്റൊരു സംസ്ഥാനത്തിന് മേളയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്. സംസ്ഥാന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് കൃതി അന്താരാഷ്ട്ര പുസ്തക വിജ്ഞാനോത്സവത്തിന്റെ സംഘാടകര്‍.

Also Read: വീട്ടുകാരന്റെ പൊങ്ങച്ചം വിരുന്നുകാരന്റെ ജീവനെടുത്തു 

 

തമിഴ് ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നാലു സെഷനുകളാണ് രണ്ടാമത് കൃതി വിജ്ഞാനോത്സവത്തില്‍ ഒരുക്കയിരിക്കുന്നത് ഫെബ്രുവരി 10 ന് വൈകിട്ട് 5.30ന് രണ്ടാമത്തെ വേദിയായ രാജലക്ഷ്മിയില്‍ നടക്കുന്ന സമകാലീന തമിഴ് സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നന്തമിഴ് നങ്കൈ, സൂര്യകാന്തന്‍, മിനിപ്രിയ എന്നിവര്‍ പങ്കെടുക്കും. 12 ന് വൈകിട്ട് നാലിന് ചിലപ്പതികാരം ആധുനിക സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ എച്ച്എസ് ശിവപ്രസാദ് സംസാരിക്കും. 13 ന് ഉച്ചക്ക് രണ്ടിന് തമിഴ് തിണൈ സംസ്‌കൃതി എന്ന വിഷയത്തില്‍ നിര്‍മല്‍ സെല്‍വമണി, എംആര്‍ രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട് എന്നിവരും വൈകിട്ട് അഞ്ചിന് തമിഴ് നാട്യ സംസ്‌കൃതി എ്ന്ന വിഷയത്തില്‍ ലാവണ്യ അനന്ത്, ലക്ഷ്മി വിശ്വനാഥ് എന്നിവരും സംസാരിക്കും.

പുസ്തകമേളിയില്‍ തമിഴ് പുസ്തകങ്ങള്‍ക്കായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ന്യൂ സെഞ്ച്വറി ബുക്സ്, കാലച്ചുവട് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് സ്റ്റാളില്‍ ലഭ്യമാവുക. വൈക്കം മുഹമ്മദ് ബഷീറും എംടി വാസുദേവന്‍ നായരുമടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ തമിഴ് പരിഭാഷകളും സ്റ്റാളില്‍ ലഭ്യമാണ്.

കൃതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആര്‍ട്ട് ഫെസ്റ്റിലും തമിഴ് കലാ പ്രകടനങ്ങള്‍ ഇടം നേടിയിട്ടുണ്ട്. നാളെ വൈകിട്ട് മദ്രാസ് മെയില്‍ മ്യൂസിക് ബാന്‍ഡ് ആര്‍ട്ഫെസ്റ്റിന്റെ ഭാഗമായി വേദിയിലെത്തും. 6. 30നാണ് പരിപാടി ആരംഭിക്കുക. 100ാം വര്‍ഷത്തിലേക്ക് കടന്ന കുമാരനാശാന്റെ ചിന്താവിഷ്ട സീതയെ ആസ്പദമാക്കിയുള്ള ഭരതനാട്യവും ആര്‍ട് ഫെസ്റ്റിവലില്‍ അരങ്ങേറും. 12 ന് വൈകിട്ട് ലാവണ്യാ അനന്താണ് ചിന്താവിഷ്ടയായ സീതയുമായി അരങ്ങിലെത്തുന്നത്.

First published: February 8, 2019, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading