• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയായി; ഗൃഹപ്രവേശം നാളെ

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയായി; ഗൃഹപ്രവേശം നാളെ

കൃപേഷിന്റെ കുടുംബം താമസിച്ച് വന്നിരുന്ന ഒറ്റമുറി വീടിന്റെ മുന്നിലായാണ് പുതിയ വീട്

kripesh house

kripesh house

  • Last Updated :
  • Share this:
    കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന്  ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നല്‍കുന്ന പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വീടിന്റെ ഗൃഹപ്രവേശം നാളെ നടക്കുമെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

    കൃപേഷിന്റെ കുടുംബം താമസിച്ച് വന്നിരുന്ന ഒറ്റമുറി വീടിന്റെ മുന്നിലായാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് ഹൈബി ഈഡന്‍ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് വാഗ്ദാനം ചെയ്തത്.

    Watch Now: കൃപേഷിന് സ്വപ്നഭവനം ഒരുങ്ങുന്നു

    താനും കുടുംബവം നാളെ രാവിലെ 11 മണിക്ക് കല്ല്യോട്ട് എത്തുമെന്നും തന്റെ ജന്മദിനമായ നാളെ കിച്ചുവിന്റെ നാട്ടില്‍ ഞാനുമുണ്ടാകുമെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയായിരുന്നു വീട് പണി നടത്തിയത്.


    First published: