• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ CMന്റെ മുന്നില്‍ തോറ്റു പോകുമല്ലോ'; പരിഹസിച്ച് ശബരീനാഥന്‍

'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ CMന്റെ മുന്നില്‍ തോറ്റു പോകുമല്ലോ'; പരിഹസിച്ച് ശബരീനാഥന്‍

'കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ?'

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കായി പുതുതായി വാങ്ങുന്നത്.

    ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിഎമ്മിന്റെ മുന്നില്‍ തോറ്റു പോകുമല്ലോ എന്നാണ് ശബരീനാഥന്റെ പരിഹാസം. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ 8എടി ലിമോസിന്‍ പ്ലസ് 7 കാര്‍ വാങ്ങുന്നത്.

    'കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ!'- ശബരി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

    Also Read-Kia Karnival | മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍ കൂടി; പുതിയ കാര്‍ വാങ്ങുന്നത് 33.31 ലക്ഷം രൂപയ്ക്ക്

    മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിലെ ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ ലിമോസിന്‍ വാങ്ങുന്നത്. പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നു. കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.

    നിലവിലുള്ള മൂന്ന് ക്രിസ്റ്റ കാറുകളും പുതുതായി വാങ്ങുന്ന കിയ കാര്‍ണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനാണ് പുതിയ കിയ ലിമോസിനെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാര്‍ വാങ്ങുന്നത്.

    ശബരിനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്
    മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡല്‍ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ല്‍. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാര്‍ണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം..

    KSRTC ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ?പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ?വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഇല്ലെങ്കില്‍ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താല്‍ മതിയല്ലോ!

    എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ CMന്റെ മുന്നില്‍ തോറ്റു പോകുമല്ലോ, അതു മതി.
    Published by:Jayesh Krishnan
    First published: