'ശിവശങ്കർ ചാവേറാകുകയാണ്; കരാറിന്റെ നടത്തിപ്പുകാരൻ മുഖ്യമന്ത്രി തന്നെ': കെ.എസ് ശബരീനാഥൻ

ഇങ്ങോട്ടു വന്നു സഹായിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കമ്പനിയെ നേരത്തെ അറിയാമെന്ന ഐ ടി സെക്രട്ടറിയുടെ വാദം മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ്.

News18 Malayalam | news18-malayalam
Updated: April 18, 2020, 6:39 PM IST
'ശിവശങ്കർ ചാവേറാകുകയാണ്; കരാറിന്റെ നടത്തിപ്പുകാരൻ മുഖ്യമന്ത്രി തന്നെ': കെ.എസ് ശബരീനാഥൻ
ശബരീനാഥൻ MLA
  • Share this:
തിരുവനന്തപുരം: സ്പ്രിങ്ക്ളർ ഇടപാടിൽ ഐ.ടി സെക്രട്ടറിക്കെതിരെ കോൺഗ്രസ് എം.എൽ.എ കെ.എസ് ശബരിനാഥൻ. ശിവശങ്കർ സ്വയം ചാവേറാകുകയാണെന്നും കരാറിന്റെ നടത്തിപ്പുകാരൻ മുഖ്യമന്ത്രി തന്നെയാണെന്നും ശബരീനാഥൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
You may also like:സ്പ്രിങ്ക്ളർ: 'മറ്റാർക്കും ഇതിൽ പങ്കില്ല'; തെറ്റുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്ന് ഐ ടി സെക്രട്ടറി ശവശങ്കർ [NEWS]സ്പ്രിംഗ്ളർ തട്ടിപ്പ് പുറത്തായതോടെ പിണറായിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ല: പി.ടി.തോമസ് [NEWS]സ്പ്രിംങ്ക്ളര്‍ തട്ടിപ്പ്: കരാര്‍ റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് BJP ഗവര്‍ണര്‍ക്ക് നിവേദനം നൽകി [NEWS]

ഉന്നത ഉദ്യോഗസ്ഥൻ സ്വന്തം കൈയ്യൊപ്പ് ഡിജിറ്റലായി സ്വകാര്യ കമ്പനിക്ക് അയച്ചു കൊടുത്തത് ഗുരുതര പിഴവാണ്.
ഇന്ത്യയുടെ നിയമങ്ങളെ ഐ.ടി. സെകട്ടറി ഇകഴ്ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. അമേരിക്കൻ കമ്പനിയെ നേരത്തെ അറിയാമെന്ന ഐ ടി സെക്രട്ടറിയുടെ വാദം മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ്.  വയോധികരായ മാതാപിതാക്കളെ പരിചരിച്ചതിനാൽ കമ്പനി ഇങ്ങോട്ടു വന്നു സഹായിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ ആണോ ഐ.ടി സെക്രട്ടറിയെ ആണോ വിശ്വസിക്കേണ്ടതെന്നും ശബരീനാഥൻ ചോദിച്ചു. .

ഐ.ടി സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തെന്ന വാദം നിയമ വിരുദ്ധമാണ്. അതിനെ ന്യായീകരിക്കാനുണ്ടാക്കിയ രേഖകൾ വ്യാജമാണ്. ഐ.ടി സെകട്ടറിക്ക് മാത്രം തീരുമാനം എടുക്കാൻ കഴിയില്ലെന്നും ശബരീനാഥൻ ചൂണ്ടിക്കാട്ടി.


First published: April 18, 2020, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading