• HOME
  • »
  • NEWS
  • »
  • kerala
  • »
  • അറ്റകുറ്റപ്പണിക്കായി പോകുമ്പോൾ തോണി മറിഞ്ഞു; KSEB അസി. എഞ്ചിനീയർക്ക് ദാരുണാന്ത്യം

അറ്റകുറ്റപ്പണിക്കായി പോകുമ്പോൾ തോണി മറിഞ്ഞു; KSEB അസി. എഞ്ചിനീയർക്ക് ദാരുണാന്ത്യം

പുന്നയൂര്‍കുളത്താണ് അപകടം

ബൈജു

ബൈജു

  • Last Updated :
  • Share this:
    തൃശൂർ: വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണികൾക്കായി പോകുമ്പോൾ തോണി മറിഞ്ഞ് തൃശൂർ ചാവക്കാട് പുന്നയൂർകുളത്ത് കെഎസ്.ഇ.ബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം.  വിയ്യൂർ ഓഫീസിലെ അസിസ്‌റ്റന്റ് എ‌ഞ്ചിനീയർ കിഴക്കേ പുരയ്ക്കൽ ബൈജു (42) ആണ് മരിച്ചത്. വാടാനപ്പള്ളി സ്വദേശിയാണ്. അപ്പുണ്ണി-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി. മകൾ: അനുപമ.

    മൃതദേഹം താമസസ്ഥലമായ മൂർക്കനിക്കരയിൽ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച്ച വാടാനപ്പള്ളിയിൽ സംസ്‌കരിക്കും.

    First published: