കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി കരാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലികോയ എന്നയാളെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തില്‍ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ബേപ്പൂര്‍ റോഡ് ഉപരോധിച്ചിരുന്നു. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. ബോര്‍ഡിന്റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും കരാറുകാരന്റെ വീഴ്ചയാണ് അപകടകാരണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഴയ പോസറ്റ് താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. എതിര്‍ദിശയിലേക്ക് വീഴുമെന്നായിരുന്നു ജീവനക്കാര്‍ കരുതിയിരുന്നത്. ഇതിനിടയില്‍ അതിലൂടെ വന്ന അര്‍ജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അര്ജുന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അര്‍ജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കില്‍ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.