ആലപ്പുഴ: വൈദ്യുതി ബിൽ അടച്ചിട്ടും മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ കണക്ഷൻ വിഛേദിച്ച് കെഎസ്ഇബി. വ്യാഴാഴ്ചചയാണ് മന്ത്രിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചത്. തുടർന്ന് പരാതിപ്പെട്ടതോടെ തിങ്കളാഴ്ച രാവിലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. നൂറനാട്ടെ വീട്ടിലെ കണക്ഷനായിരുന്നു വിഛേദിച്ചത്.
ഫെബ്രുരി 24ന് ഓൺലൈനായി മന്ത്രി വൈദ്യുത ബില്ലായ 490 രൂപ അടച്ചിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് മന്ത്രി ഈ വീട്ടിലെത്താറുള്ളത്. ഇന്നലെ വൈകിട്ട് മന്ത്രി വീട്ടിലെത്തുന്നതറിഞ്ഞ് പഞ്ചയത്തംഗം എത്തി പരിശോധിച്ചപ്പോഴാണ് വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കുന്നതായി കണ്ടത്.
വിവരമറിഞ്ഞ് മന്ത്രി വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്നലെ കണക്‌ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു. സംഭവത്തിൽ നൂറനാട് സെക്ഷൻ ഉദ്യോഗസ്ഥരോട് വൈദ്യുതി ഭവൻ വിശദീകരണം തേടിയിട്ടുണ്ട്. ണ്ടു മാസത്തെ ബിൽ കുടിശികയുണ്ടായിരുന്നുവെന്നും പണം അടച്ചത് അറിഞ്ഞില്ലെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Electricity bill, Kseb, P Prasad