നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

  വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു

  kseb

  kseb

  • News18
  • Last Updated :
  • Share this:
   വടക്കാഞ്ചേരി: വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ട കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായ അകംപാടം തലക്കോട്ടുകര ജോസ് (65) ആണ് മരിച്ചത്.

   ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. വടക്കാഞ്ചേരി കുമ്പളങ്ങാട് റോഡില്‍ വെച്ചായിരുന്നു അപകടം. കഴിഞ്ഞദിവസം പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വിയ്യൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തൃശൂരില്‍ നിന്ന് മറ്റൊരു മരണവാര്‍ത്തയും പുറത്തുവരുന്നത്.

   Also Read: മഴക്കെടുതി; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആരോഗ്യ സേവന സംഘങ്ങളുമായി കൈകോർത്ത് മോഹൻലാൽ

   പുന്നയൂര്‍ക്കളത്ത് വൈദ്യുത ടവര്‍ പുനസ്ഥാപിക്കാന്‍ പോകവെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജുവായിരുന്നു വെള്ളിയാഴ്ച മരിച്ചത്.

   First published:
   )}