• HOME
  • »
  • NEWS
  • »
  • kerala
  • »
  • നാട്ടിലേക്ക് സ്ഥലംമാറ്റ ഉത്തരവ് വാങ്ങിമടങ്ങിയ KSEB ജീവനക്കാരന്‍ ബൈക്കപകടത്തിൽ മരിച്ചു

നാട്ടിലേക്ക് സ്ഥലംമാറ്റ ഉത്തരവ് വാങ്ങിമടങ്ങിയ KSEB ജീവനക്കാരന്‍ ബൈക്കപകടത്തിൽ മരിച്ചു

ലോറിയുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഷിബുരാജിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

  • Share this:
പാലക്കാട്: ചരക്കുലോറി ബൈക്കിലിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി. പടിഞ്ഞാറങ്ങാടി സെക്ഷനിലെ ലൈന്‍മാന്‍ കൊല്ലം കോട്ടത്തലസ്വദേശി ഷാബുഭവനില്‍ വി.ഷിബുരാജാണ് (42) മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിർത്താതെപോയി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

രണ്ടരവര്‍ഷമായി കെ.എസ്.ഇ.ബി.യുടെ പടിഞ്ഞാറങ്ങാടി സെക്ഷനില്‍ ജോലിചെയ്യുന്ന ഇദ്ദേഹം നാട്ടിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പട്ടാമ്പി ഡിവിഷന്‍ ഓഫീസില്‍നിന്ന് വാങ്ങി മടങ്ങവേയായിരുന്നു അപകടം. ലോറിയുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഷിബുരാജിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

Also Read-'ഇനി ഒരു കുഞ്ഞിനും ഈ സ്ഥിതി വരരുത്'; പൊള്ളലേറ്റ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ അച്ഛനമ്മമാര്‍

ഷിബുരാജ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. തൊട്ടടുത്ത വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ ചരക്കുലോറിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വാഹനം കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛന്‍: വിജയന്‍. അമ്മ: സൗദാമിനി. സഹോദരങ്ങള്‍: ഷാബുരാജ്, ഷീബ.

News Summary- KSEB employee died when goods lorry hit bike in Palakkad after getting the transfer order 
Published by:Jayesh Krishnan
First published: