• HOME
  • »
  • NEWS
  • »
  • kerala
  • »
  • Electrocuted | അറ്റകുറ്റപ്പണിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് KSEB ജീവനക്കാരൻ മരിച്ചു

Electrocuted | അറ്റകുറ്റപ്പണിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് KSEB ജീവനക്കാരൻ മരിച്ചു

ഇടുക്കി മൂലമറ്റം സ്വദേശി മനു തങ്കപ്പൻ ആണ് മരിച്ചത്.

മനു തങ്കപ്പൻ

മനു തങ്കപ്പൻ

  • Share this:
    ഇടുക്കി: അറ്റകുറ്റപ്പണിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി (KSEB) ജീവനക്കാരൻ മരിച്ചു. ഇടുക്കി (Idukki) മൂലമറ്റം സ്വദേശി മനു തങ്കപ്പൻ (40) ആണ് മരിച്ചത്.

    വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ഇലപ്പള്ളി ഭാഗത്ത് ട്രാൻസ്ഫോമറിൽ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.

    സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും

    തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കേ മഴ തുടരും. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(Yellow Alert) പ്രഖ്യപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

    അതേസമയം സംസ്ഥാനത്ത് 22ാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 22ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

    Also Read-Dam Opening| നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ 9ന് തുറക്കും; ജാഗ്രതാ നിർദേശം

    കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

    പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

    അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

    അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

    അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
    Published by:Naveen
    First published: