KSEB Bill | ലോക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ; ഇളവ് ഇന്നു മുതലുള്ള ബില്ലിൽ കുറവ് ചെയ്യുമെന്ന് കെ.എസ്.ഇ.ബി

ബില്ലടയ്ക്കാൻ പരമാവധി 5 പ്രതിമാസ തവണകൾ. ഈ ബില്ലിന് ഈ വർഷം ഡിസംബർ 31 വരെ പലിശ ഈടാക്കില്ലെന്നും KSEB

News18 Malayalam | news18-malayalam
Updated: July 6, 2020, 7:05 AM IST
KSEB Bill | ലോക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ; ഇളവ് ഇന്നു മുതലുള്ള ബില്ലിൽ കുറവ് ചെയ്യുമെന്ന് കെ.എസ്.ഇ.ബി
kseb
  • Share this:
തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള വൈദ്യുതി ബില്ലുകൾ അടച്ചു കഴിഞ്ഞ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി, ഇന്നു മുതൽ ആരംഭിക്കുന്ന  ബില്ലുകളിൽ കുറവു ചെയ്യുമെന്ന്  കെഎസ്ഇബി. ലോക്ഡൗൺ കാലത്ത്  അമിത ബിൽ ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് സബ്സിഡി നൽകാൻ തീരുമാനിച്ചത്.

ദ്വൈമാസം 40 യൂണിറ്റോ അതിൽ താഴെയോ ഉപയോഗമുള്ള 500 വാട്സിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് വൈദ്യുതി എത്ര ഉപയോഗമുണ്ടായാലും  ബില്ലടയ്ക്കേണ്ട. ദ്വൈമാസ ഉപയോഗം 80 യൂണിറ്റോ, അതിൽ താഴെയോ ഉള്ള 1000 വാട്സിൽ താഴെ കണക്ടഡ് ലോഡുള്ള ബിപിഎല്ലുകാർക്ക് റീഡിങ് എത്രയായാലും നിരക്ക് 1.50 രൂപ/ യൂണിറ്റ്.

ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റു മുതൽ ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളിൽ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബിൽ തുകയെക്കാൾ അധികമായി വന്ന തുകയുടെ നിശ്ചിത ശതമാനമാണു സബ്സിഡി. 50    യൂണിറ്റ്   50%, 100  യൂണിറ്റ്   30%, 150  യൂണിറ്റ്    25%,150  യൂണിറ്റ്+   20%
TRENDING:ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ അടഞ്ഞു കിടന്ന വീടിന്റെ 5,714 രൂപ 300 ആയി [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS] 'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS]

ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ തുക കണക്കാക്കുമ്പോൾ,  ലോക് ഡൗൺ കാലയളവിനു മുൻപുള്ള ഡോർ ലോക്ക് അഡ്ജ്സ്റ്റ്മെന്റോ, ഏതെങ്കിലും കുടിശികയോ ഉണ്ടെങ്കിൽ അവ ഒഴിവാക്കിയായിരിക്കും സബ്സിഡി തുക/ ബിൽ തുകയിലെ വ്യത്യാസം കണ്ടെത്തുക.സബ്സിഡി ബില്ലിലും രസീതിലും രേഖപ്പെടുത്തും. ഇക്കാലയളവിലെ വീടുകളിലെ ബില്ലടയ്ക്കാൻ പരമാവധി 5 പ്രതിമാസ തവണകൾ. ഈ ബില്ലിന് ഈ വർഷം ഡിസംബർ 31 വരെ പലിശ ഈടാക്കില്ല.

സബ്സിഡി ലഭിക്കുന്ന തരത്തിൽ ബില്ലിങ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നത് വരെയുള്ള കാലയളവിൽ, ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവർക്ക് ബിൽ തുകയുടെ 70% അടയ്ക്കാൻ ഓപ്ഷൻ അനുവദിക്കും. സബ്സിഡി കണക്കാക്കിയതിനു ശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാം.
First published: July 6, 2020, 7:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading