• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുടിശ്ശിക ഇനത്തില്‍ KSEB പിരിച്ചെടുക്കാനുള്ളത് 2645 കോടി രൂപ; ജല അതോറിറ്റി നല്‍കാനുള്ളത് 500 കോടിയിലധികവും

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2121.68 കോടി രൂപയായിരുന്ന കുടിശിക

news18
Updated: July 11, 2019, 8:25 PM IST
കുടിശ്ശിക ഇനത്തില്‍ KSEB പിരിച്ചെടുക്കാനുള്ളത് 2645 കോടി രൂപ; ജല അതോറിറ്റി നല്‍കാനുള്ളത് 500 കോടിയിലധികവും
news18
news18
Updated: July 11, 2019, 8:25 PM IST
കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കുമ്പോഴും കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബി പിരിച്ചെടുക്കാനുള്ളത് 2645 കോടി. ഇത് തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ഇതുവരെയും വൈദ്യുതി ബോര്‍ഡ് കാര്യക്ഷമമാക്കിയിട്ടുമില്ല. 500 കോടിയിലധികം രൂപ ജല അതോറിറ്റിയാണ് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്.

ജനത്തിന് നിരക്ക് വര്‍ധനയുടെ ഷോക്ക് നല്‍കവേയാണ് വൈദ്യുതി ബോര്‍ഡ് 2645 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹൈടെന്‍ഷന്‍ ഉപഭോക്കാക്കളുടെ മാത്രം കണക്കാണിത്. ഇതില്‍ ജലവിതരണ അതോറിറ്റിയുടേത് 500 കോടിയിലധികം രൂപ വരും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2121.68 കോടി രൂപയായിരുന്ന കുടിശിക 2018 ഡിസംബര്‍ ആയപ്പോള്‍ 524.32 കോടി കൂടി വര്‍ധിച്ചു.

Also Read: തിരുവനന്തപുരം നഗരസഭയുടെ റെയ്ഡ്: പഴകിയ ഭക്ഷണം പിടിച്ച 46 ഹോട്ടലുകളുടെ പട്ടിക

ഒരു കോടിയിലധികം കുടിശിക വരുത്തിയ 246 സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ പല സ്ഥാപനങ്ങളും അടച്ചു പൂട്ടിയവയുമാണ്. കുടിശിക എങ്ങനെ പിരിച്ചെടുക്കാം എന്നതു സംബന്ധിച്ചു ബോര്‍ഡിനും വ്യക്തമായ ധാരണയില്ല. കുടിശിക ഈടാക്കിയിരുന്നെങ്കില്‍ നിരക്ക് കുത്തനെ കൂട്ടേണ്ടി വരില്ലായിരുന്നു എന്നാണ് പൊതുവിലയിരുത്തല്‍.

കെഎസ്ഇബിയുടെ കടം നാള്‍ക്കുനാള്‍ പെരുകുന്നുവെന്ന് പറയുന്നവര്‍ കൂടി വരുന്ന കുടിശികപിരിച്ചെടുക്കാന്‍ നടപടികള്‍ ആവിഷ്‌ക്കരിക്കുന്നില്ല എന്നതാണ് സത്യം. കുടിശികയുള്ള പല സ്ഥാപനങ്ങളും കാലങ്ങളായി ബോര്‍ഡുമായി നിയമയുദ്ധം നടത്തുകയാണ്.

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...