HOME » NEWS » Kerala » KSEB POWER BRIGADE TURNED SAVIOURS FOR HOTEL WORKERS CAUGHT IN ENGULFING FIRE N

തീപിടിച്ച ഹോട്ടലിൽ അകപ്പെട്ട് ഹോട്ടൽ ജീവനക്കാർ; രക്ഷകരായി കെഎസ്ഇബിയുടെ പവർ ബ്രിഗേഡ്

കെഎസ്ഇബി ജീവനക്കാരുടെ സമയോചിത ഇടപെടലിൽ രക്ഷപെട്ട് ഹോട്ടൽ ജീവനക്കാർ. സംഭവം തിരുവനന്തപുരത്ത്

News18 Malayalam | news18-malayalam
Updated: April 27, 2021, 4:43 PM IST
തീപിടിച്ച ഹോട്ടലിൽ അകപ്പെട്ട് ഹോട്ടൽ ജീവനക്കാർ; രക്ഷകരായി കെഎസ്ഇബിയുടെ പവർ ബ്രിഗേഡ്
(വീഡിയോ ദൃശ്യം)
  • Share this:
തിരുവനന്തപുരം: തീപിടിച്ച കെട്ടിടത്തിൽ അകപ്പെട്ട ഹോട്ടൽ ജീവനക്കാർക്ക് രക്ഷകരായി കെഎസ്ഇബിയുടെ പവർ ബ്രിഗേഡ്.
ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരം കവടിയാർ ടോൾ ജംഗ്ഷനിലെ ബ്രാഹ്മിൻസ് കോളനി ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണികൾക്കു ശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് സമീപത്തെ റെസ്റ്റോറന്റിലെ അഗ്നിബാധ കെഎസ്ഇബി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

റെസ്റ്റോറന്റിലെ ജീവനക്കാർ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ കുടുങ്ങിയ നിലയിലായിരുന്നു. സ്ഥലത്തേക്ക് ഓടിയെത്തിയ ജീവനക്കാർ ജീപ്പിലുണ്ടായിരുന്ന ഏണി കെട്ടിടത്തിൽ ചാരി, മുകളിലേക്ക് വടമെറിഞ്ഞു കൊടുത്ത് റെസ്റ്റോറന്റ് ജീവനക്കാരെ രക്ഷിക്കുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സെത്തി തീയണച്ചു. സംഭവത്തിന്റെ വീഡിയോ കെ.എസ്.ഇ.ബി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. (വീഡിയോ ചുവടെ)



പേരൂർക്കട സെക്ഷനിലെ സബ് എഞ്ചിനിയർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഓവർസിയർ ഭുവനചന്ദ്രൻ എ., ലൈൻമാന്മാരായ അനിൽ കുമാർ എം.എസ്., സഞ്ജൻ കെ.വി., വർക്കർമാരായ സജു കുമാർ എസ്., മുഹമ്മദ് ഷാഫി എം., സാബു ടി., ഷബീർ എസ്., മണികണ്ഠകുമാർ ഡി. തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ കെഎസ്ഇബി അഭിനന്ദിച്ചു.
Published by: user_57
First published: April 27, 2021, 4:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories