തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ജിൻഡാൽ പവർ ലിമിറ്റഡിൽ നിന്നും ദീർഘകാല കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന വൈദ്യുതി ലഭിക്കാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നത്. 6.30നും 8.30നും ഇടയിൽ 20 മിനിറ്റ് നീണ്ട് നിൽക്കുന്ന നിയന്ത്രണമാകും ഉണ്ടാവുകയെന്ന് കെഎസ്ഇബി അറിയിച്ചു.
ജിൻഡാൽ പവർ ലിമിറ്റഡ് പ്ലാന്റിലെ അപ്രതീക്ഷിത യന്ത്രതകരാർ മൂലമാണ് വൈദ്യുതി ലഭിക്കാത്തത്. 340 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് ലഭിക്കേണ്ടിയിരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.