• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെഎസ്ആർടിസിക്കാരനാണോ എന്നാൽ കട്ട് ചെയ്തേക്കാം'; ബിൽ അടയ്ക്കാൻ ഒരു മണിക്കൂർ സാവകാശം തേടിയിട്ടും ഫ്യൂസ് ഊരി KSEB

'കെഎസ്ആർടിസിക്കാരനാണോ എന്നാൽ കട്ട് ചെയ്തേക്കാം'; ബിൽ അടയ്ക്കാൻ ഒരു മണിക്കൂർ സാവകാശം തേടിയിട്ടും ഫ്യൂസ് ഊരി KSEB

ജോലി കഴിഞ്ഞെത്തി ആഹാരം കഴിക്കുന്നതിനിടിയിലായിരുന്നു കെഎസ്ഇബിയിൽ നിന്ന് ആളെത്തി പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബിൽ അടയ്ക്കാൻ ഒരു മണിക്കൂർ സാവകാശം തേടിയിട്ടും കെഎസ്ആർടിസി(KSRTC) ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി മാറ്റി കെഎസ്ഇബി(KSEB). തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ പ്രമോദ് കുമാറിനാണ് ദുരനുഭവം ഉണ്ടായത്.

    ജോലി കഴിഞ്ഞെത്തി ആഹാരം കഴിക്കുന്നതിനിടിയിലായിരുന്നു കെഎസ്ഇബിയിൽ നിന്ന് ആളെത്തി പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഓണ്‍ലൈനായി പണം അടയ്ക്കാമെന്ന് പറഞ്ഞപ്പോള്‍‌ വേഗം വേണമെന്നും ആവശ്യപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാരൻ ആണെന്ന് അറിയിച്ചപ്പോൾ‌ 'കെഎസ്ആർടിസിക്കാരനാണോ എന്നാൽ കട്ട് ചെയ്തേക്കാം' എന്ന് പറഞ്ഞുകൊണ്ട് ഫ്യൂസ് ഊരുകയായിരുന്നു.

    23-ാം തീയതി വരെ ശമ്പളം കിട്ടിയിട്ടില്ല. 53 ദിവസത്തോളം ജോലി ചെയ്തിട്ട് ശമ്പളം കിട്ടിയിട്ടില്ലെന്നും വാടക വീട്ടിലാണ് താമസമെന്നും പ്രമോദ് പറയുന്നു. വാടക പോലും കൊടുത്തിട്ടില്ലെന്നം മനോരമ ന്യൂസിനോട് പ്രമോദ് പറയുന്നു. പണം അടയ്ക്കാനുള്ള സാവകാശം ചോദിച്ചിട്ടും അവർ തന്നില്ലെന്നും അദ്ദേഹം പറയുന്നു.

    500 രൂപയ്ക്ക് മുകളിൽ ഓൺലൈൻ പേയ്മെൻ്റ് മാത്രം; പണമിടപാടുകൾ പൂർണ്ണമായും ഓൺലൈനാക്കാൻ KSEB

    തിരുവനന്തപുരം: പണമിടപാടുകൾ സമ്പൂർണ്ണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ നീക്കവുമായി കെ എസ് ഇ ബി. 500 രൂപക്ക് മുകളിലുള്ള എല്ലാ ബില്ലുകളും ഓൺലൈനായിട്ടേ സ്വീകരിക്കാവൂ എന്നാണ് പുതിയ നിർദ്ദേശം. അടിയന്തിരമായി പുതിയ നിർദ്ദേശം നടപ്പിലാക്കണമെന്നാണ് ഉത്തരവെങ്കിലും മൂന്ന് ബില്ലിങ്ങ് സർക്കിളുകൾ വരെ പരമാവധി ഇക്കാര്യത്തിൽ ഇളവ് നൽകാം. എന്നാൽ കൗണ്ടറുകളിൽ 500 രൂപക്ക് മുകളിൽ പണമടക്കാൻ നേരിട്ട് എത്തുന്നവരോട് ഓൺലൈനായി പണമടക്കാൻ നിർദ്ദേശിക്കണം. ഇക്കാര്യത്തിൽ ഉപഭോക്താക്കളെ ജീവനക്കാർ ബോധവൽക്കരിക്കണമെന്നാണ് കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

    ഊർജ്ജ സെക്രട്ടറിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതെന്നാണ് കെ എസ് ഇ ബി യുടെ വിശദീകരണം. സർക്കാരിൻ്റെ വിവിധ സ്ഥാപനങ്ങളിൽ ഇടപാടുകൾ പലതും ഓൺലൈൻ രൂപത്തിലേക്ക് മാറി. എന്നാൽ കെ എസ് ഇ ബിയുടെ 50 ശതമാനം ഇടപാടുകൾ പോലും ഓൺലൈനാക്കാൻ കഴിഞ്ഞിട്ടില്ല.
    Published by:Jayesh Krishnan
    First published: