• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSEB | വൈകുന്നേരം വൈദ്യുതി ഉപഭോഗം കുറയ്ക്കൂ; കെഎസ്ഇബിയുടെ അഭ്യർത്ഥന

KSEB | വൈകുന്നേരം വൈദ്യുതി ഉപഭോഗം കുറയ്ക്കൂ; കെഎസ്ഇബിയുടെ അഭ്യർത്ഥന

ഇന്ന് വൈകിട്ട് ആറര മുതല്‍ രാത്രി 11 മണിവരെയുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെ എസ്‌ ഇ ബി ഉപഭോക്താക്കളോട് അഭ്യർഥിച്ചത്

kseb

kseb

 • Share this:
  തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്‌ഇബി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തിൽ ഇന്ന് വൈകീട്ട് സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്‌ഇബിയുടെ അഭ്യർഥിക്കുന്നത്.

  ഇന്ന് വൈകിട്ട് ആറര മുതല്‍ രാത്രി 11 മണിവരെയുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെ എസ്‌ ഇ ബി ഉപഭോക്താക്കളോട് അഭ്യർഥിച്ചത്. അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെ എസ്‌ ഇ ബി അറിയിച്ചിട്ടുണ്ട്.

  കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന ആവശ്യവുമായി കെഎസ്‌ഇബി രംഗത്തെത്തിയിരിക്കുന്നത്.

  പൊതുസ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ ഒഴിവാക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

  മാളുകള്‍ , എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. ഒരു വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാര്‍ക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയുണ്ടെന്ന് കേരള പൊലീസ് പറയുന്നു.

  Also Read- ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഉയരും; 500 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  അവര്‍ക്ക് നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കള്‍ക്ക് പോലും ഇത് സാധ്യമാകും.

  നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്.

  സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെ - മറ്റ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ യൂസര്‍ ഐഡികളും പാസ്വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളിലെ ആള്‍ക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം.

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍

  ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ച് ഗൃഹനാഥനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പുതുവൈപ്പിന്‍ സ്വദേശി തുറക്കല്‍ ജസ്ലിന്‍ ജോസാണ് പൊലീസ് പിടിയിലായത്. വൈക്കം സ്വദേശിയെയാണ് ഇയാള്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. ആലപ്പുഴ സ്വദേശിയായ 26 കാരിയാണ് ഗൃഹനാഥനുമായി അടുപ്പം സ്ഥാപിച്ചത്.

  സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. ഗൃഹനാഥനെ ലോഡ്ജില്‍ വിളിച്ചുവരുത്തി യുവതിയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 1,35,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. യുവതിയ്‌ക്കൊപ്പം കൂട്ട് നിന്നതിനാണ് ജസ്ലിന്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

  പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗൃഹനാഥനുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ ജസ്ലിന്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട ഗൃഹനാഥന്‍ ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

  സംഭവത്തില്‍ യുവതി ഉള്‍പ്പെടെയുള്ള ചിലരെ പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
  Published by:Anuraj GR
  First published: