പുതിയ സര്‍വീസ് ചട്ടങ്ങള്‍ക്ക് അംഗീകാരമാകുന്നതോടെ വൈദ്യുതി ബോര്‍ഡില്‍ ലൈന്മാന്മാര് ഇനി മുതല്‍ ടെക്നീഷ്യന് എന്ന പേരില്‍ അറിയപ്പെടും. ഇതോടൊപ്പം ചീഫ് എഞ്ചിനീയര്‍ എന്ന തസ്തിക ഇനി ചീഫ് ജനറല്‍ മാനേജര്‍ എന്നാകും. രണ്ട് തസ്തികകള്‍ ഒഴികെ എഞ്ചിനീയര്‍ എന്ന വാക്കും അപ്രത്യക്ഷമാകും. ഭൂരിഭാഗം എഞ്ചിനീയര്‍മാരും ഇനി മാനേജര്‍മാരായി അറിയപ്പെടും.മാതൃഭൂമിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജോലിപ്പേരുകളും സ്ഥാനക്കയറ്റ വ്യവസ്ഥകളും അടിമുടി പരിഷ്കരിക്കാന്‍ ബോര്‍ഡ് ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പരിഷ്കരിച്ച സര്‍വീസ് ചട്ടങ്ങളുടെ കരടുരൂപം അഭിപ്രായം അറിയിക്കാന്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് നല്കി.
ബോര്‍ഡ് കമ്പനിയാകുന്നതിന് മുമ്പുള്ള സര്‍വീസ് ചട്ടങ്ങളാണ് നിലവിലുള്ളത്.കമ്പനിയായതിനാല്‍ അതിനുചേരുന്ന ചട്ടങ്ങള്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. പി.എസ്.സിയുടെ പരിശോധനയ്ക്ക് ശേഷം ചട്ടം അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നതോടെ ഇത് നിലവില്‍ വരും.
ചീഫ് ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ചീഫ് ജനറല്‍ മാനേജര്‍ തസ്തികകളില്‍ കേഡര്‍ എണ്ണത്തിന്റെ 20 ശതമാനം വരെ ബോര്‍ഡിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ നിയമിക്കാം. കരട് രൂപരേഖയിന് മേലുള്ള അഭിപ്രായം അറിയിക്കാന്‍ ജീവനക്കാരുടെ സംഘടനനകള്‍ ഒരാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. അതിനുശേഷം സംഘടനകളുമായി ബോര്‍ഡ് ചര്‍ച്ച നടത്തും. പുതിയ നിയമനങ്ങള്‍ക്ക് മാത്രമാണോ അതോ നിലവിലുള്ളവര്‍ക്കും പുതിയ തസ്കിക ബാഘധകമാക്കണോ എന്ന് ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
കാട്ടാന ഇറങ്ങിയാൽ റോഡിലെ ബോർഡ് തെളിയും; പുതിയ സംവിധാനവുമായി വനംവകുപ്പ്
തൃശൂർ: കാട്ടാനയുടെ ആക്രമണം പതിവായ തുമ്പൂർമുഴി മേഖലയിൽ അത്യാധുനിക മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച് വനംവകുപ്പ്. വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകലിൽനിന്നുള്ള സിഗ്നൽ അടിസ്ഥാനമാക്കി റോഡിലെ മുന്നറിയിപ്പ് ബോർഡ് തെളിയുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്.
വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ക്യാമറകളുടെ 100 മീറ്റർ പരിധിയിൽ ആന എത്തിയാൽ, ദൃശ്യം സെർവറിലേക്ക് അയച്ചുനൽകും. ഇവിടെ നിന്ന് വിവരം കൺട്രോൾറൂമിലെ മൊബൈൽ നമ്പരുകളിൽ അറിയിക്കും. അതിനൊപ്പം ആർട്ടിഫിഷ്യൽ എലിഫന്റ് ഡിറ്റക്ഷൻ സംവിധാനം വഴി റോഡരികിലെ എൽഇഡി ബോർഡുകൾ ഓൺ ആകും. ആനയുടെ സാനിദ്ധ്യം എന്നെഴുതിയ ബോർഡിലെ ചുവന്ന ലൈറ്റുകൾ തെളിയും. ആനകൾ ഇല്ലാത്തപ്പോൾ ഈ ബോർഡ് അണഞ്ഞുകിടക്കും.
ഏതായാലും പുതിയ സംവിധാനം വിജയിച്ചാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനാതിർത്തിയിലെ റോഡുകളിൽ ഈ സംവിധാനം കൂടുതലായി ഏർപ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
എ ഐ സംവിധാനത്തിലൂടെ രാത്രിയിലും പകലും പ്രവർത്തിക്കുന്ന തെർമൽ ഡിറ്റക്ഷൻ ക്യാമറ വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ക്യാമറയുടെ 100 മീറ്റർ പരിധിയിൽ ആന എത്തിയാൽ, ചിത്രം വിശകലനം ചെയ്ത രൂപവും വലുപ്പവും വിലയിരുത്തി ആനയാണെന്ന് ഉറപ്പിക്കുകയും സെർവറിലേക്ക് മുന്നറിയിപ്പ് സന്ദേശം അയയ്ക്കുകയും ചെയ്യും. ഈ മേഖലയിൽനിന്ന് ആന പിൻവാങ്ങുന്നതോടെ മാത്രമെ, മുന്നറിയിപ്പ് സംവിധാനം നിലയ്ക്കുകയുള്ളു. കാമറകൾക്കും സെർവറിനും എൽഇഡി ബോർഡിനും മറ്റ് ഉപകരണങ്ങൾക്കുമായി രണ്ടു ലക്ഷം രൂപയോളം ചെലവുണ്ട്. കൊച്ചിയിലെ ഇൻവെൻഡോയ് ടെക്നോളജീസ് എന്ന കമ്പനിയാണ് വനംവകുപ്പിനുവേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ ആന മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.