• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

കെ.എസ്.ആർ.ടി.സി യാത്ര ഇനി അടിമുടി മാറും


Updated: July 11, 2018, 7:56 PM IST
കെ.എസ്.ആർ.ടി.സി യാത്ര ഇനി അടിമുടി മാറും

Updated: July 11, 2018, 7:56 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിലങ്ങോളമിങ്ങോളം എ.സി ബസ് സർവീസുമായി കെ.എസ്.ആർ.ടി.സി. 'ചിൽ ബസ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സർവീസ് പ്രധാന റൂട്ടുകളിൽ ഓരോ മണിക്കൂർ ഇടവിട്ട് ഉണ്ടായിരിക്കും. മിതമായ നിരക്കിൽ ഇനി യാത്രക്കാർക്ക് സുഖയാത്ര ആസ്വദിക്കാമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വാക്ക്. ഓഗസ്റ്റ് ഒന്നു മുതലായിരിക്കും ചിൽ ബസ് ഓടിത്തുടങ്ങുക.

റൂട്ടുകൾ ഇങ്ങനെ...

1. തിരുവനന്തപുരം-എറണാകുളം(കൊല്ലം- ആലപ്പുഴ വഴിയും, കൊട്ടാരക്കര-കോട്ടയം-വൈക്കം വഴിയും)
2. എറണാകുളം-തിരുവനന്തപുരം(ആലപ്പുഴ-കൊല്ലം വഴിയും, വൈക്കം-കോട്ടയം-കൊട്ടാരക്കര വഴിയും)

ആലപ്പുഴ വഴി രാവിലെ 5 മുതൽ രാത്രി 10 വരെയും കോട്ടയം വഴി രാവിലെ 5.30 മുതൽ രാത്രി 10.30 വരെയും ഓരോ മണിക്കൂർ ഇടവിട്ട് ചിൽ ബസ് ഓടും. അതിനുശേഷം രണ്ടു മണിക്കൂർ ഇടവിട്ടും സർവീസ് ഉണ്ടായിരിക്കും.

3. എറണാകുളം-കോഴിക്കോട്
രാവിലെ 5 മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ട് ചിൽ ബസ് ഓടും. അതിനുശേഷം രണ്ടു മണിക്കൂർ ഇടവേളയിൽ.

4. കോഴിക്കോട്-എറണാകുളം
രാവിലെ 5 മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ട് ചിൽ ബസ് ഓടും. അതിനുശേഷം രണ്ടു മണിക്കൂർ ഇടവേളയിൽ.

5. കോഴിക്കോട്-കാസർകോട്
രാവിലെ 5 മുതൽ രാത്രി 10 വരെ രണ്ട് മണിക്കൂർ ഇടവേളയിൽ ചിൽ ബസ് ഓടും.

കിഴക്കൻ മേഖലകളിലേക്ക്

6. എറണാകുളം-മൂന്നാർ, മൂന്നാർ-എറണാകുളം(നാല് സർവീസുകൾ- രാവിലെ രണ്ട്, വൈകിട്ട് രണ്ട്)

7. എറണാകുളം-കുമളി, കുമളി-എറണാകുളം(രാവിലെ 5 മുതൽ മൂന്നു മണിക്കൂർ ഇടവേളകളിൽ)

8. എറണാകുളം-തൊടുപുഴ(രാവിലെ 6 മുതൽ രണ്ടുമണിക്കൂർ ഇടവേളയിൽ)

9. തൊടുപുഴ-എറണാകുളം(രാവിലെ 5 മുതൽ രണ്ടുമണിക്കൂർ ഇടവേളയിൽ)

10. തിരുവനന്തപുരം-പത്തനംതിട്ട, പത്തനംതിട്ട-തിരുവനന്തപുരം(നാല് സർവീസുകൾ- രാവിലെ രണ്ട്, വൈകിട്ട് രണ്ട്)

11. എറണാകുളം-ഗുരുവായൂർ, ഗുരുവായൂർ-എറണാകുളം(നാല് സർവീസുകൾ- രാവിലെ രണ്ട്, വൈകിട്ട് രണ്ട്)

12. കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോഴിക്കോട്(രാവിലെ 5 മുതൽ രണ്ടു മണിക്കൂർ ഇടവേളകളിൽ)

13. എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം(രാവിലെ 5 മുതൽ രണ്ടു മണിക്കൂർ ഇടവേളകളിൽ)

ചിൽ ബസിന്‍റെ പ്രത്യേകതകൾ

1. തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയിൻ കണക്ടിവിറ്റി അടിസ്ഥാനത്തിൽ ഓൺലൈനിൽ റിസർവ് ചെയ്ത് ചിൽ ബസുകളിൽ യാത്ര ചെയ്യാനാകും

2. ചിൽ ബസുകൾ പാർക്ക് ചെയ്യാൻ ബസ് സ്റ്റാൻഡുകളിൽ പ്രത്യേക ഇടങ്ങളുണ്ടാകും

3. സമയ കൃത്യത ഉറപ്പാക്കിയാകും ചിൽ ബസുകളുടെ സർവീസ്

4. ചിൽ ബസ് സർവീസിന് വൃത്തിയും വെടിപ്പുമുളള ബസുകൾ

5. ജീവനക്കാരുടെ സൌഹാർദപരമായ പെരുമാറ്റം

കെ.എസ്.ആർ.ടി.സിയുടെ അധീനതയിലുള്ള കെ.യു.ആർ.ടി.സി എസി ലോ ഫ്ലോർ ബസുകളാണ് ചിൽ ബസുകളായി ഓടിക്കുക. നിലവിൽ വിവിധ യൂണിറ്റുകളിലുള്ള 219 എ.സി ലോഫ്ലോർ ബസുകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് യൂണിറ്റുകളിലായി ക്രമീകരിച്ചായിരിക്കും ചിൽ ബസ് സർവീസ് നടത്തുക.
First published: July 11, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍