ഇന്റർഫേസ് /വാർത്ത /Kerala / KSRTC| ജനുവരി 1 മുതൽ ആനവണ്ടിയിലെ യാത്ര കൂടുതൽ ലാഭകരം; വൻ ഇളവുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

KSRTC| ജനുവരി 1 മുതൽ ആനവണ്ടിയിലെ യാത്ര കൂടുതൽ ലാഭകരം; വൻ ഇളവുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല

72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല

72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല

  • Share this:

തിരുവനന്തപുരം: 2022 ൽ യാത്രക്കാർക്ക് വൻ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി (KSRTC). ഓൺലൈൻ ബുക്ക് (online booking) ചെയ്യുന്ന യാത്രക്കാർക്കാണ് ഇളവ് ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.

യാത്രക്കാരെ ആകർഷിക്കാനാണ് ഓൺലൈൻ റിസർവേഷൻ ഇളവുകൾ പ്രഖ്യാപിച്ചത്. 72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% നവും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയിൽ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയിൽ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50% നവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ള ക്യാൻസിലേഷൻ അനുവദിക്കില്ല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-Sabu Jacob| 'തൊഴിലാളികള്‍ ക്രിമിനലുകളല്ല; അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാം': കിറ്റെക്സ് എംഡി സാബു ജേക്കബ്

കെഎസ്ആർടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടർ വഴി  റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാ തീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നൽകും.  ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘ ദൂര യാത്രക്കാർക്ക് യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൽ ചെയ്യാനും സാധിക്കും.

Also Read-Attack on Police | കിഴക്കമ്പലത്തെ ആക്രമണം; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

4 പേരിൽ കൂടുതൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും. അന്തർസംസ്ഥാന സർവ്വീസിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെഎസ്ആർടിസിയുടെ ലഭ്യമായ എല്ലാ സർവ്വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും.

ഇതിനു വേണ്ടി യാത്രരേഖയും ഐഡി കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളിൽ 30 കിലോ മീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുകയുളളൂ. ദീർഘദൂര സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ വേണ്ടി കൂടിയാണ് പുതിയ പ്രഖ്യാപനങ്ങൾ.

First published:

Tags: Ksrtc, Ksrtc online ticket booking