HOME » NEWS » Kerala » KSRTC BANGALORE SERVICE TO START FROM SUNDAY SAID BY MINISTER ANTONY RAJU

കെഎസ്ആര്‍ടിസി ബെംഗളൂരു സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരത്തു നിന്നുള്ള സര്‍വ്വീസ് ജൂലൈ 11 ഞായറാഴ്ച വൈകുന്നേരം മുതലും, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് ജൂലൈ 12 തിങ്കളാഴ്ച മുതലും ആരംഭിക്കും.

News18 Malayalam | news18-malayalam
Updated: July 8, 2021, 10:59 PM IST
കെഎസ്ആര്‍ടിസി ബെംഗളൂരു സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും; മന്ത്രി ആന്റണി രാജു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്നുള്ള സര്‍വ്വീസ് ജൂലൈ 11 ഞായറാഴ്ച വൈകുന്നേരം മുതലും, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് ജൂലൈ 12 തിങ്കളാഴ്ച മുതലും ആരംഭിക്കും.

അന്തര്‍ഗതാഗത സര്‍വ്വീസിന് തമിഴ്‌നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ റ്റി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.

Also Read-'കയ്യും കാലും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വയ്ക്കും'; പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് വധഭീഷണി

കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വ്വീസ് നടത്തും. ഈ സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും, 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

അതേസമയം കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടകയും അറിയിച്ചു. അടുത്ത തിങ്കളാഴ്ച്ച മുതല്‍ സര്‍വീസുകള്‍ നടത്തും. കൂടുതല്‍ യാത്രക്കാരുള്ള പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് തീരുമാനം.

യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുകയും വേണം. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. നിത്യേന യാത്ര ചെയ്യന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍. ടി. പി. സി. ആര്‍ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശം ഉണ്ട്.

Also Read-എല്ലാ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെയും വിശദാംശങ്ങള്‍ ഒറ്റക്ലിക്കില്‍ അറിയാം; റെറയുടെ വെബ്പോര്‍ട്ടലിന് തുടക്കമായി

കേരളം സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ കര്‍ണാടകയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള - കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Also Read-'കേരളത്തിലെ സമ്മാനം എന്ന വ്യാജേന വിവാഹങ്ങളില്‍ നടക്കുന്നത് പരോക്ഷമായ സ്ത്രീധനക്കൈമാറ്റം'; വനിതാ കമ്മീഷന്‍

കര്‍ണ്ണാടകത്തില്‍ നിന്നുള്ള മറുപടി കൂടി ലഭിച്ച സാഹചര്യത്തില്‍ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് - കാസര്‍ഗോഡ് വഴി കെഎസ്ആര്‍ടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സര്‍വ്വീസുകളായിരിക്കും കര്‍ണ്ണാടക റോഡ് കോര്‍പ്പറേഷനും നടത്തുക.
Published by: Jayesh Krishnan
First published: July 8, 2021, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories