• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Bus Accident | കോട്ടയത്ത് KSRTC ബസ് തലകീഴായി മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്‌

KSRTC Bus Accident | കോട്ടയത്ത് KSRTC ബസ് തലകീഴായി മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്‌

ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.

  • Share this:
    കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് (KSRTC Bus) തലകീഴായി മറിഞ്ഞു. അപകടത്തില്‍ 16 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമെന്ന് സൂചന.

    ഇന്ന് പുലര്‍ച്ചെ 2.15നാണ് അപടം സംഭവിച്ചത്. കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് എം സി റോഡില്‍ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ വച്ച് അപകടത്തില്‍ പെട്ടത്.

    ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.

    ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ട്രെയിൻ തട്ടി മരിച്ച നിലയില്‍

    കണ്ണൂര്‍: വയനാട് (Wayanad) അമ്പലവയലില്‍ (Ambalavayal) ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്താണ് സനല്‍ കുമാർ എന്നയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് (Suicide) പൊലീസിന്റെ പ്രാഥമിക നിഗമനം.

    ഞായറാഴ്ച ഉച്ചയോടെയാണ് ഭാര്യ നിജിത, മകള്‍ അളകനന്ദ (12) എന്നിവര്‍ക്ക് നേരെ സനല്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതമായി പരിക്കേറ്റ ഇവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം.
    Published by:Karthika M
    First published: