തിരുവനന്തപുരത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: അമ്പതോളം പേർക്ക് പരുക്ക്

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

news18
Updated: June 22, 2019, 9:36 AM IST
തിരുവനന്തപുരത്ത് KSRTC ബസുകൾ കൂട്ടിയിടിച്ചു: അമ്പതോളം പേർക്ക് പരുക്ക്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 22, 2019, 9:36 AM IST
  • Share this:
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അമ്പതോളം പേർക്ക് പരുക്ക്. തിരുവനന്തപുരം വട്ടപ്പാറയിലാണ് കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അമ്പതോളം പേർക്ക് പരുക്ക് പറ്റിയത്.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

First published: June 22, 2019, 9:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading