• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | വിവാഹഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Accident | വിവാഹഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

അബുദാബിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്.

 • Last Updated :
 • Share this:
  തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കരയിൽ  സംസ്ഥാന പാതയിൽ  കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്–തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി  കൂട്ടിയിടിക്കുകയായിരുന്നു.

  അപകടത്തിന്‍റെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പാഞ്ഞെത്തുന്നത് കണ്ട് ഇവർ ഓടി മാറി. ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.

   Also Read- പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

  അബുദാബിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് അപകടം യുവാവിന്‍റെ ജീവനെടുത്തത്. ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.

  സെപ്റ്റിക് ടാങ്കിൽ വീണ പണം എടുക്കാനിറങ്ങി; അതിഥി തൊഴിലാളികളായ സഹോദരങ്ങള്‍ മരിച്ചു


  തൃശ്ശൂരിൽ സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. പശ്‌ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിൽ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുൽ ആലം എന്നിവരാണ് മരിച്ചത്. തൃശ്ശൂരിലെ തിരൂരിലാണ് സംഭവം. സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ഇറങ്ങുന്നതിനിടെ നഷ്ടപെട്ട പണം എടുക്കാനായി ഇറങ്ങിയ തൊഴികളികൾ ആണ് അപകടത്തിൽപെട്ടത്.   ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

  കൈവരിയില്ലാത്ത കനാലിലേക്ക് വീണ് മരിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ കുറ്റപത്രം; പിഴയടക്കണം


  കണ്ണൂർ: കൈവരിയില്ലാത്ത കനാലിലേക്ക് വീണുമരിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ കോടതിയിൽ കുറ്റപത്രം. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279-ാ൦ വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് മയ്യിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

  കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് കാണിച്ച് ഇയാളുടെ പേരിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ ഇതേക്കുറിച്ച് അറിയുന്നത്. മാർച്ച് എട്ടിനാണ് കാവുംചാൽ കനാൽ റോഡിൽ വെച്ച് നടന്ന അപകടത്തിൽ ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്കരൻ (54) മരിച്ചത്.

  Also Read- വിവാഹത്തിന് നിർബന്ധിച്ചു; 12-ാ൦ ക്ലാസുകാരിയായ കാമുകിയെ 21-കാരൻ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടി

  കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ കട നടത്തുകയായിരുന്ന ഭാസ്കരൻ ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി കടയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിന് കുറുകെയുള്ള പാലത്തിൽ നിന്നും ഇയാൾ കനാലിലേക്ക് വീഴുകയായിരുന്നു.

  വകുപ്പ് പ്രകാരം, ആറ് മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയിരിക്കുന്നതിനാൽ അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് അർഹതപ്പെട്ട ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്.

  അപകടത്തിൽ പെട്ട് ആളുകൾ മരിച്ചാൽ കുറ്റപത്രം സമർപ്പിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ കേസിലും കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മയ്യിൽ പൊലീസ് എസ്എച്ച്ഒ ടി പി സുമേഷ് പറഞ്ഞു.
  Published by:Arun krishna
  First published: