• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനങ്ങള്‍ക്ക് നേരെ അക്രമം; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

വാഹനങ്ങള്‍ക്ക് നേരെ അക്രമം; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിങ്ങ് ചെയര്‍പേഴ്‌സണുമായ കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസിന് നേരെ കല്ലേറ്. ബാലരാമപുരത്താണ് ബസിന് നേരെ കല്ലേറുണ്ടായത്. ഹര്‍ത്താല്‍ അനുകൂലികള്‍ ഇവിടെ വാഹനങ്ങള്‍ തടയുന്നുമുണ്ട്.

    ഹര്‍ത്താലിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. ബസുകള്‍ക്ക് നേരെ അക്രമമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഇന്ന പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കെപി ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തത്. തിരിച്ച് പോകണമെന്ന പൊലീസ് നിര്‍ദേശം അനുസരിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഹര്‍ത്താല്‍.

    കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

    മരക്കൂട്ടത്ത് നിന്ന് പമ്പയിലെത്തിച്ച ഇവരെ പിന്നീട്ട് പൊലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അര്‍ധരാത്രിയോടെയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം. അര്‍ധ രാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം പലരെയും വലച്ചു.

    ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായാണ് പൊലീസ് നീങ്ങുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവ റാമിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പമ്പയിലെത്തിയ ഭാര്‍ഗവ റാമിനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇടുക്കിയിലെ മൂന്ന് ബിഎംഎസ് പ്രവര്‍ത്തകരെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

     
    First published: