• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ബസ് കാട്ടാനക്കൂട്ടം ആക്രമിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

KSRTC ബസ് കാട്ടാനക്കൂട്ടം ആക്രമിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബസ് പൂപ്പാറ തോണ്ടിമലക്ക്​ സമീപം എത്തിയപ്പോഴാണ് പെട്ടെന്ന് കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ഒരു കൊമ്പനും രണ്ടു പിടിയാനയും ഒരു കുട്ടിയാനയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്

ksrtc-elephant

ksrtc-elephant

  • Share this:
    മൂന്നാർ: കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കെഎസ്ആർടിസി (KSRTC) ബസിന്‍റെ മുൻവശം തകർന്നു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. പൂപ്പാറ തോണ്ടിമലക്ക്​ സമീപം കെ.എസ്.ആര്‍.ടി.സി ബസിന്​ നേരെ കാട്ടാനയുടെ (Wild Elephant) ആക്രമണം ഉണ്ടായത്. തേനിയിൽനിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ബസിനു നേരെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ബസിനുള്ളിൽ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ 39 യാത്രക്കാർ ഉണ്ടായിരുന്നു.

    ബസ് പൂപ്പാറ തോണ്ടിമലക്ക്​ സമീപം എത്തിയപ്പോഴാണ് പെട്ടെന്ന് കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ഒരു കൊമ്പനും രണ്ടു പിടിയാനയും ഒരു കുട്ടിയാനയുമാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് യാത്രക്കാർ പറയുന്നു. ആനക്കൂട്ടത്തെ കണ്ടതോടെ ഡ്രൈവർ സതീഷ് കുമാർ ബസ് നിർത്തി. എന്നാൽ കൊമ്പനാന ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിയെത്തിയ ആന തുമ്പിക്കൈ കൊണ്ട് ബസിന്‍റെ മുൻ ഭാഗത്തെ ചില്ല് അടിച്ചുതകർത്തു. ബസിന് മുന്നിലെ കണ്ടക്ടർ സീറ്റിന്‍റെ വശത്താണ് ആക്രമണം ഉണ്ടായത്. ആന പാഞ്ഞടുക്കുന്നത് കണ്ട്, കണ്ടക്ടർ ദേവേന്ദ്രൻ വേഗത്തിൽ പിന്നിലേക്ക് മാറിയതുകൊണ്ടാണ് രക്ഷപെട്ടത്.

    ഏറെ നേരം ബസിന് മുന്നിൽ നിന്ന കാട്ടാനക്കൂട്ടം യാത്രക്കാർ ബഹളം വെച്ചതോടെയാണ് പിൻമാറിയത്. ഇതിന് ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്. പിന്നീട് മൂന്നാർ ബസ് സ്റ്റേഷനിലെത്തിയാണ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് അധികൃതരെ വിവരം അറിയിച്ചത്.

    കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്; ഉയർന്ന ശബ്ദത്തിൽ വീഡിയോ കാണുന്നതും നിരോധിച്ചു

    തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോ​ഗ​വും, ശബ്ദ ചിത്രങ്ങൾ വീക്ഷിക്കുന്നതിനും നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

    കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്. എല്ലാത്തരം യാത്രക്കാരുടേയും താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ എസ് ആർ ടി സിയുടെ ശ്രമം. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽ യാത്രക്കാർ തമ്മിൽ അനാരോ​ഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി ഇത്തരത്തിലുള്ള ഉപയോ​ഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

    ഇത് ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും.
    Published by:Anuraj GR
    First published: