• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്

തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന ലോറി കോയമ്പത്തൂരിൽ നിന്നും ചേർത്തലയിലേക്ക് പോകുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു

  • Share this:
പാലക്കാട് കണ്ണന്നൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന ലോറി കോയമ്പത്തൂരിൽ നിന്നും ചേർത്തലയിലേക്ക് പോകുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കണ്ണന്നൂർ സിഗ്നൽ പിന്നിട്ട് അമിത വേഗതയിലെത്തിയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ  പുറകിലുണ്ടായിരുന്ന കണ്ടെയ്‌നർ ലോറി ഇടിച്ചതോടെ ഡിവൈഡർ മറികടന്ന്  എതിർദിശയിലെത്തിയ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് നില ഗുരുതരമല്ല.



അഞ്ചുവയസുകാരനെ കരയിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടിയ യുവതി മരിച്ചു

അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടിയ അമ്മ മരിച്ചു. കൊല്ലം മൺട്രോതുരുത്തിലാണ് സംഭവം. കൊല്ലം കാഞ്ഞരകോട് സ്വദേശി ബെൽറ്റഫറിന്റെ ഭാര്യ 42 കാരി ചെറുപുഷ്പമാണ് മരിച്ചത്. മകൻ നദിക്കരയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യം തിരക്കിയതോടെയാണ് വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. മകൻ ഇവാനെ ബന്ധുക്കൾ കൂട്ടികൊണ്ടു പോയി. ചെറുപുഷ്പം മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ബെൽറ്റഫർ വിദേശത്താണ്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Published by:Rajesh V
First published: