• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attack | ബെല്ലടിച്ചിട്ടും ഡോര്‍ അടച്ചില്ല, വാക്കേറ്റം; KSRTC ബസ് കണ്ടക്ടറുടെ മൂക്ക് ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്തു

Attack | ബെല്ലടിച്ചിട്ടും ഡോര്‍ അടച്ചില്ല, വാക്കേറ്റം; KSRTC ബസ് കണ്ടക്ടറുടെ മൂക്ക് ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്തു

ബസ് ഉദയഗിരി എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ബസ് തടഞ്ഞു നിര്‍ത്തി.

  • Share this:
    തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസ്(KSRTC Bus) തടഞ്ഞ് നിര്‍ത്തി കണ്ടക്ടറിന്റെ(Conductor) മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ച് തടകര്‍ത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കണ്ടക്ടറിനെ മര്‍ദിച്ചത്. വികാസ് ഭവന്‍ യൂണിറ്റിലെ കണ്ടക്ടര്‍ വര്‍ക്കല സ്വദേശി എം സുനില്‍ കുമാറിനാണ്(34) മര്‍ദനമേറ്റത്. പരിക്കേറ്റ സുനില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോത്തന്‍കോട് നിന്നും ചെമ്പഴന്തി വഴി വികാസ്ഭവനിലേക്ക് പോയ ബസ് ചെങ്കോട്ടുകോണത്ത് നിര്‍ത്തുമ്പോള്‍ ഒരാള്‍ പിന്‍വാതില്‍ തുറന്നിട്ട് രണ്ടു പേരുമായി സംസാരിച്ചുനിന്നു. കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും ഇയാള്‍ ഡോര്‍ അടയ്ക്കാത്തതിനാല്‍ കണ്ടക്ടര്‍ എത്തി ഡോര്‍ അടച്ചു. ഇതു സംബന്ധിച്ച് യുവാവുമായി തര്‍ക്കം നടന്നു.

    ബസ് ഉദയഗിരി എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ബസ് തടഞ്ഞു നിര്‍ത്തി. ഇവര്‍ ബസനുള്ളില്‍ കയറി ബസില്‍ ഉണ്ടായിരുന്ന യുവാവിനൊപ്പം കണ്ടക്ടറെ മര്‍ദിക്കുകയും ഇടിക്കട്ട കൊണ്ട് മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കുകയും ചെയ്തു.

    Also Read-Lays | 'ലെയ്സ് പാക്കറ്റില്‍ ലേശം കാറ്റ് കുറയ്ക്കാം'; തൂക്ക കുറവില്‍ പെപ്സി കമ്പനിക്ക് 85,000 രൂപ പിഴയിട്ട് സംസ്ഥാന സര്‍ക്കാര്‍

    സംഭവത്തില്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. ബാഗില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെന്ന് പരാതിയില്‍ പറയുന്നു. കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ ഉണ്ട്. ചേങ്കോട്ടുകോണം മുതല്‍ ഉദയഗിരി വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

    Accident | സ്വകാര്യ ബസ് സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറി; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

    മലപ്പുറം: സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചുകയറി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം(Death). കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാള അന്നല്ലൂര്‍ മൊത്തയില്‍ ബിജു (45) ആണ് മരിച്ചത്. കുറ്റിപ്പുറം ഹൈവേയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.

    ഹൈവേയില്‍ നിന്നും കുറ്റിപ്പുറം ടൗണിലേക്ക് തിരിയുന്ന ഭാഗത്തു വെച്ചാണ് അപകടം. അപകടസ്ഥലത്ത് വെച്ചതന്നെ ബിജു മരിച്ചു.കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു.
    Published by:Jayesh Krishnan
    First published: