തിരുവനന്തപുരം: അമിതമായി യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി(KSRTC) ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്. പാപ്പനം കോട് ഡിപ്പോ വക ബസിലെ കണ്ടക്ടര്‍ എം ബിജുവിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികായയിരുന്നു ബസ്.
ബസില്‍ 120ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായും ഇത് ചോദ്യം ചെയ്താണ് വെടിവച്ചാന്‍കോവിലില്‍ നിന്ന് കയറിയ യാത്രക്കാരന് കണ്ടക്ടറെ മര്‍ദിച്ചത്. ഇതിനിടെ കലക്ഷനില്‍ നിന്നുള്ള 5229 രൂപയും നഷ്ടമായി. പരിക്കേറ്റ ബിജു ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്.
ഇത്രയും യാത്രക്കാരെ എന്തിന് കയറ്റിയതെന്ന് ചോദിച്ച് അസഭ്യം പറഞ്ഞ അക്രമി മുഖത്ത് ഇടിക്കുകയും കാലുകൊണ്ട് അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ടിക്കറ്റ് മെഷീനും കാഷ് ബാഗും ഇയാള്‍ പിടിച്ചെടുത്ത് എറിയുകയും ചെയ്തു. ഇതിനിടെയാണ് പണം നഷ്ടമായത്.
Also Read-Accident | സ്വകാര്യ ബസ് സ്കൂട്ടറിലേക്ക് ഇടിച്ചു കയറി; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കണ്ടക്ടറുടെ മുഖത്തും കണ്ണിലും ചുണ്ടിലും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പാപ്പനംകോട് ഡിപ്പോ എടിഒ നേമം പൊലീസില്‍ പരാതി നല്കി.
Attack | ബെല്ലടിച്ചിട്ടും ഡോര്‍ അടച്ചില്ല, വാക്കേറ്റം; KSRTC ബസ് കണ്ടക്ടറുടെ മൂക്ക് ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസ്(KSRTC Bus) തടഞ്ഞ് നിര്‍ത്തി കണ്ടക്ടറിന്റെ(Conductor) മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ച് തടകര്ത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കണ്ടക്ടറിനെ മര്‍ദിച്ചത്. വികാസ് ഭവന് യൂണിറ്റിലെ കണ്ടക്ടര്‍ വര്‍ക്കല സ്വദേശി എം സുനില്‍ കുമാറിനാണ്(34) മര്‍ദനമേറ്റത്. പരിക്കേറ്റ സുനില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോത്തന്‍കോട് നിന്നും ചെമ്പഴന്തി വഴി വികാസ്ഭവനിലേക്ക് പോയ ബസ് ചെങ്കോട്ടുകോണത്ത് നിര്‍ത്തുമ്പോള്‍ ഒരാള്‍ പിന്‍വാതില്‍ തുറന്നിട്ട് രണ്ടു പേരുമായി സംസാരിച്ചുനിന്നു. കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും ഇയാള്‍ ഡോര്‍ അടയ്ക്കാത്തതിനാല്‍ കണ്ടക്ടര്‍ എത്തി ഡോര്‍ അടച്ചു. ഇതു സംബന്ധിച്ച് യുവാവുമായി തര്‍ക്കം നടന്നു.
Also read-Swapna Suresh | ജീവന് ഭീഷണിയുണ്ട്; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും; സ്വപ്ന സുരേഷ്
ബസ് ഉദയഗിരി എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ബസ് തടഞ്ഞു നിര്‍ത്തി. ഇവര്‍ ബസനുള്ളില് കയറി ബസില്‍ ഉണ്ടായിരുന്ന യുവാവിനൊപ്പം കണ്ടക്ടറെ മര്‍ദിക്കുകയും ഇടിക്കട്ട കൊണ്ട് മൂക്കിന്റെ പാലം ഇടിച്ചു തകര്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ശ്രീകാര്യം പൊലീസില്‍ പരാതി നല്കി. ബാഗില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെന്ന് പരാതിയില്‍ പറയുന്നു. കണ്ടാല്‍ അറിയാവുന്ന മൂന്നു പേര് ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ ഉണ്ട്. ചേങ്കോട്ടുകോണം മുതല്‍ ഉദയഗിരി വരെയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.