വീൽ ജാം ആയി ടയർ പൊട്ടി തീപിടിച്ചു; KSRTC ബസ് പൂർണമായി കത്തിനശിച്ചു

ശബരിമല സീസണിൽ നിലക്കൽ-പമ്പ ചെയിൻ സർവീസ് നടത്തിവന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

News18 Malayalam | news18-malayalam
Updated: February 14, 2020, 10:20 PM IST
വീൽ ജാം ആയി ടയർ പൊട്ടി തീപിടിച്ചു; KSRTC ബസ് പൂർണമായി കത്തിനശിച്ചു
kurtc bus burned
  • Share this:
പത്തനംതിട്ട: ചാലക്കയത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസ് തീപിടിച്ചു കത്തിനശിച്ചു. പത്തനംതിട്ട ഡിപ്പോയിലെ JN 551 നമ്പർ ലോ ഫ്ലോർ ബസാണ് പൂർണമായും കത്തിനശിച്ചത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

വീൽ ജാം ആയി ടയർ പൊട്ടി തീപിടിച്ചതായി അടൂർ യൂണിറ്റ് ഓഫീസർ അറിയിച്ചു. ശബരിമല സീസണിൽ നിലക്കൽ-പമ്പ ചെയിൻ സർവീസ് നടത്തിവന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: February 14, 2020, 10:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading