• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | കമിതാക്കളുടെ പെരുമാറ്റം അതിരുവിട്ടു; കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷനിലെത്തി

KSRTC | കമിതാക്കളുടെ പെരുമാറ്റം അതിരുവിട്ടു; കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷനിലെത്തി

ബസിൽ കയറിയതു മുതൽ ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു

ksrtc

ksrtc

  • Last Updated :
  • Share this:
    കൊല്ലം: കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആർ ടി സി (KSRTC) ബസ് പൊലീസ് സ്റ്റേഷനിലേക്ക് (Kerala Police) വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും കയറിയത്. ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു. ഇവരുടെ പ്രണയസല്ലാപവും മറ്റും അതിരുകടന്നതോടെ യാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടർക്കെതിരെ കെ എസ് ആർ ടി സി എം.ഡിക്ക് ഇ മെയിൽ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആൺ വിദ്യാർഥി ആക്രോശിച്ചു.

    Also Read- Transwoman in D Y F I | ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ; അഭിമാനകരമെന്ന് ലയ മരിയ

    ഇതേത്തുടർന്ന് വനിതാ കണ്ടക്ടർ വിവരം കെ എസ് ആർ ടി സി അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയുമായി കൺട്രോൾ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേ,നിലേക്ക് പോകാൻ നിർദേശിക്കുകയുമായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. തുടർന്ന് യുവാവിനെയും യുവതിയെയും പൊലീസിന് കൈമാറി.

    വനിതാ കണ്ടക്ടറുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്‍റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്കുള്ള ബസിലാണ് ഇവർ കയറിയത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവർക്കൊപ്പം വിടുകയും ചെയ്തു.

    Summary- The KSRTC bus was diverted to the Police Station after the behavior of the college students went awry. The student from Thiruvananthapuram boarded the bus from Kollam to Attingal. They sat in one seat and behaved in a way that annoyed the other passengers. The passengers brought the information to the attention of the conductor. The two also behaved rudely and insulted the female conductor who came to talk about it. The male student in the group also alleged that an e-mail was sent to the KSRTC MD against the female conductor.
    Published by:Anuraj GR
    First published: