നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC| കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നാളെ മുതൽ

    KSRTC| കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നാളെ മുതൽ

    ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിലാണ് സർവ്വീസ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      സർക്കാർ ജീവനക്കാരെ ഉദ്ദേശിച്ച് തുടങ്ങുന്ന കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നാളെ മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മലപ്പുറം ജില്ലയിലാണ് സർവ്വീസ്. മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെയാണ് സര്‍വീസ്.

      കെ.എസ്.ആര്‍.ടി.സിയുടെ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് നിന്നു പോകേണ്ട ആവശ്യം വരില്ല. ഇവർക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നില്‍ നിന്ന് യാത്രക്കാരെ ബസില്‍ ഇറക്കുകയും കയറ്റുകയും ചെയ്യുമെന്നതാണ് ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന്റെ പ്രത്യേകത.

      പദ്ധതി യാഥാർത്യമാകുന്നതോടെ ഓഫീസ് യാത്രകള്‍ക്ക് സ്ഥിരമായി സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവർ ഇനി ബസുകളിൽ യാത്ര ചെയ്യുമെന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. കോവിഡ് നിബന്ധനകള്‍ പൂര്‍ണമായും പാലിച്ച്‌ അണുവിമുക്തമാക്കിയ ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.
      Published by:user_49
      First published:
      )}