വനിതാ കണ്ടക്ടർ കയറുംമുൻപ് ബസ്സെടുത്തു; KSRTC ബസ് കണ്ടക്ടർ ഇല്ലാതെ ഓടിയത് രണ്ടരകിലോമീറ്റർ

ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടർ തിരികെ കയറും മുൻപ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു.

News18 Malayalam | news18-malayalam
Updated: January 2, 2020, 9:19 PM IST
വനിതാ കണ്ടക്ടർ കയറുംമുൻപ് ബസ്സെടുത്തു; KSRTC ബസ് കണ്ടക്ടർ ഇല്ലാതെ ഓടിയത് രണ്ടരകിലോമീറ്റർ
ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടർ തിരികെ കയറും മുൻപ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു.
  • Share this:
കോട്ടയം: കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് രണ്ടരക്കിലോമീറ്റർ. പൊൻകുന്നം ബസ് സ്റ്റാന്റിൽ ഇന്നലെ രാവിലെ 11.20നായിരുന്നു സംഭവം. മുണ്ടക്കയം-ചങ്ങനാശേരി റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ആർപികെ 551ാം നമ്പർ ബസാണ് കണ്ടക്ടറില്ലാതെ ഓടിച്ചുപോയത്. പൊൻകുന്നം സ്റ്റാൻഡിൽ എത്തുമ്പോൾ കെഎസ്ആർടിസിയുടെ കൗണ്ടറിൽ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. ഇതിനായിട്ടാണ് വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിയത്.

Also Read- കളക്ഷൻ റെക്കോഡുകൾ തിരുത്തി KSRTC; ഡിസംബറിലെ വരുമാനം 213കോടി

ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താനിറങ്ങിയ വനിതാ കണ്ടക്ടർ തിരികെ കയറും മുൻപ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് യാത്ര തിരിച്ചു. യാത്രക്കാരിലൊരാൾ ബാഗ് ബർത്തിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ ബെൽ മുഴങ്ങി. ഇതോടെ കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ് ഓടിച്ചു പോകുകയായിരുന്നു. രണ്ടര കിലോമീറ്റർ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടർ ബസിലില്ലെന്ന് അറിയുന്നത്.

രണ്ടര കിലോമീറ്റർ പിന്നിട്ടപ്പോൾ വഴിയിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ മറ്റൊരു ബസിൽ കയറിയെത്തുകയായിരുന്നു. ഇതിനിടെ ദേശീയപാതയിൽ 18ാം മൈലിൽ കാത്തുകിടന്ന ബസിലേക്ക് കണ്ടക്ടർ പിന്നാലെയുണ്ടായിരുന്ന ഫാസ്റ്റ് ബസിൽ കയറിയെത്തുകയായിരുന്നു.
First published: January 2, 2020, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading