നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള KSRTC സര്‍വ്വീസ് വീണ്ടും തുടങ്ങി

  KSRTC | സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള KSRTC സര്‍വ്വീസ് വീണ്ടും തുടങ്ങി

  കോവിഡിന് മുമ്പ് ബത്തേരിയില്‍ നിന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും തമ്‌നാട്ടിലൂടെയും 14 സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വയനാട്‌: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തമിഴ്‌നാട്ടിലേക്കുള്ള (Tamil nadu) ബസ് സര്‍വീസ് വീണ്ടും തുടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ (Sulthan Bathery) നിന്നുള്ള ബസ് സര്‍വീസാണ് പുനരാരംഭിച്ചിരിക്കുന്നത്.

   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇതിനകം തന്നെ ആരംഭിച്ചിരുന്നെങ്കിലും ബത്തേരിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടങ്ങിയിരുന്നില്ല. ഗൂഡല്ലൂരിലേക്ക് രണ്ട് ബസുകളാണ് സര്‍വ്വീസ് നടത്തുക.

   കോവിഡിന് മുമ്പ് ബത്തേരിയില്‍ നിന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും തമ്‌നാട്ടിലൂടെയും 14 സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ മൂലം ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

   നിലവില്‍ 30ഓളം ഡ്രൈവര്‍മാരുടെ കുറവ് ഡിപ്പോയിലുണ്ടെങ്കിലും ഘട്ടംഘട്ടമായി ഇവയെല്ലാം പരിഹരിച്ച് മുഴുവന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതര്‍. എന്നാല്‍ ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റുള്ള ബസുകള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ മുമ്പുണ്ടായിരുന്ന സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളിലൊന്നും ആരംഭിക്കാനാകില്ലെന്നും ഡിപ്പോ അധികൃതര്‍ പറഞ്ഞു.

   പെരിന്തല്‍മണ്ണ, തൃശ്ശൂര്‍, പാലക്കാട് സര്‍വ്വീസുകളില്‍ പലതും തമിഴ്നാടിന്റെ പ്രദേശങ്ങള്‍ വഴിയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. തിരക്കേറിയ ബസ് സര്‍വ്വീസുകളില്‍ ഒന്നായിരുന്ന ബത്തേരി-കോയമ്പത്തൂര്‍ ബസും ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.

   ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ച ഇന്ന്

   തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ദ്ധനയുമായി(bus charge hike) ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.

   പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ (v sivankutty) സാന്നിദ്ധ്യത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളില്‍ വച്ചായിരിക്കും യോഗം ചേരുക.ഗതാഗത മന്ത്രിയും യോഗത്തിൽ പങ്കെടുക്കും.

   ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

   വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തണം എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

   അതേ സമയം ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.
   മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.

   Also Read- വഖഫ് വിവാദം: പള്ളികൾ വഴിയുള്ള പ്രതിഷേധ ആഹ്വാനത്തെ എതിർത്ത് കെ.ടി. ജലീൽ; മറുപടിയുമായി മുസ്ലിംലീഗും മത സംഘടനകളും
   Published by:Karthika M
   First published:
   )}