നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം നിലമേലിൽ നിയന്ത്രണംവിട്ട KSRTC ബസ് വാഹനങ്ങളെയും തട്ടുകടയെയും ഇടിച്ചുതെറിപ്പിച്ചു

  കൊല്ലം നിലമേലിൽ നിയന്ത്രണംവിട്ട KSRTC ബസ് വാഹനങ്ങളെയും തട്ടുകടയെയും ഇടിച്ചുതെറിപ്പിച്ചു

  കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്നു ബസ്.

  News18 Malayalam

  News18 Malayalam

  • Share this:
  കൊല്ലം: കൊല്ലം നിലമേലില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് വാഹനങ്ങളെയും തട്ടുകടയെയും ഇടിച്ചുതെറിപ്പിച്ചു. ആളപായമില്ല. കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്നു ബസ്. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

  കോഴിക്കോട് നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ബസ് ഓട്ടോകളിലിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

  കോഴിക്കോട്: ചൂലാംമൈലില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷകളിലിടിച്ച് മറിഞ്ഞു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

  ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോയിലും പിന്നീട് ഓട്ടോ ടാക്‌സിയിലും ഇടിക്കുകയായിരുന്നു.

  പാസഞ്ചര്‍ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ബസ് ഉയര്‍ത്തി. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  കോഴിക്കോട് ബസിലും കാറിലും സ്കൂട്ടറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

  ചെട്ടികുളത്ത്​ സ്​കൂട്ടര്‍ ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്ബതികളുടെ മകള്‍ റിഫ്ന (24) ആണ്​ മരിച്ചത്​. യുവതി സഞ്ചരിച്ച സ്​കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ്​ അപകടം ഉണ്ടായത്.

  അല്‍ഹിന്ദ്​ ട്രാവല്‍സില്‍ പരിശീലനത്തിന്​ ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ്​ സുഹൈലിന്റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടമുണ്ടായത്​. ശനിയാഴ്​ച രാത്രി ഏഴോടെയായിരുന്നു​ അപകടം. സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്​ജിദ്​ ഖബറസ്​ഥാനില്‍.
  Published by:Jayesh Krishnan
  First published:
  )}