• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടിക്കറ്റ് റിസര്‍വ് ചെയ്ത് കാത്തു നിന്ന യാത്രക്കാരിയെ കയറ്റാതെ പോയ KSRTC ബസ് തിരിച്ചോടിയത് 60കിലോമീറ്റർ

ടിക്കറ്റ് റിസര്‍വ് ചെയ്ത് കാത്തു നിന്ന യാത്രക്കാരിയെ കയറ്റാതെ പോയ KSRTC ബസ് തിരിച്ചോടിയത് 60കിലോമീറ്റർ

കയറ്റാതെ പോയ യാത്രക്കാരിക്കായി ആനവണ്ടി തിരിച്ചോടിയത് 60 കിലോമീറ്റര്‍

  • Share this:
ടിക്കറ്റ് റിസര്‍വ് ചെയ്ത് പറഞ്ഞ സ്ഥലത്ത് കാത്ത് നിന്നിട്ടും കയറ്റാതെപോയ KSRTCയെ മുട്ട്കുത്തിച്ച് യാത്രക്കാരി. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജയ്ക്കായി ആനവണ്ടി തിരിച്ചോടിയത് 60 കിലോമീറ്റര്‍.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് KMCT സ്‌കൂളിലെ അധ്യാപികയായ ഇനൂജ നാട്ടിലേക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു. ഏഴി മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 8.30ന് എടപ്പാള്‍ എത്തുമെന്ന് കണ്ടക്ടടര്‍ പറഞ്ഞത് അനുസരിച്ച് ഇനൂജ എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പിനടുത്തുള്ള സ്റ്റോപ്പിലാണ് കാത്തുനിന്നത്. ഇതിനിടെ നിരവധി തവണ കാത്തുനില്‍ക്കുന്ന വിവരം കണ്ടക്ടറെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

ഏറെ സമയം കഴിഞ്ഞും ബസ് കാണാതിരുന്ന ഇനൂജ വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും, ബസ് എത്തി നില്‍ക്കുന്ന സ്ഥലം കൃത്യമായി പറയാതെ ഉടനെ തന്നെ ഓട്ടോ പിടിച്ചു ചെല്ലണമെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി.

ഇതോടെ ഇനൂജ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്‌റ്റേഷനുകളിലും KSRTCയുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു. ആസ്ഥാനത്ത് പരാതി ലഭിച്ചതോടെ ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റി പോവുകയായിരുന്നു.

കണ്മണി നീയെൻ കരം പിടിച്ചാൽ കാർ എന്തിന്, ജെ.സി.ബി. മതിയല്ലോ; വധൂവരന്മാരുടെ യാത്ര വൈറൽ

കാറുകൾ പഴംകഥയായെന്നു തോന്നും ഈ വീഡിയോ കണ്ടാൽ. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് മണ്ണുമാന്തി യന്ത്രവും വാഹനമാണ്. ഖനന ജോലിയിൽ ഉപയോഗിക്കുന്ന ഭാരമേറിയ വാഹനത്തിൽ നിൽക്കുന്ന ദമ്പതികൾ സന്തോഷത്തോടെ കൈവീശുന്ന വീഡിയോ പാകിസ്ഥാൻ പത്രപ്രവർത്തകൻ ഗുലാം അബ്ബാസ് ഷാ ട്വിറ്ററിൽ പങ്കുവച്ച ഒരു ക്ലിപ്പിൽ കാണാം.

ദമ്പതികൾക്ക് ഇരിക്കാൻ രണ്ട് ഇരിപ്പിടങ്ങൾ ഉണ്ട്. പാകിസ്ഥാനിലെ ഹൻസ താഴ്‌വരയിൽ നിന്നുമുള്ളതാണ് വീഡിയോ എന്ന് തോന്നുന്നു. വാഹനത്തെ പിന്തുടർന്ന് വിവാഹ അതിഥികളും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അവർ പടക്കം പൊട്ടിക്കുന്നതും കാണാം.

മറ്റ് ഉപയോക്താക്കൾ വീഡിയോ കണ്ട് രസിക്കുകയും ക്ലിപ്പിൽ അഭിപ്രായമിടുകയും ചെയ്തു. "വളരെ നല്ലത്, എനിക്ക് ഇത് ഇഷ്ടമാണ്." ഒരാൾ എഴുതി.

ഈ വീഡിയോ നിങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ നല്കുന്നുവെങ്കിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് #JCBKiKhudayi മീമുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നതിനാലാണിത്. മീമുകളുടെ പ്രവാഹത്തിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആർക്കും ഒരുപക്ഷെ അറിയില്ലായിരിക്കാം.

ട്വിറ്ററിൽ, #jcbkikhudayi ഒരു പ്രധാന ട്രെൻഡ് ആയി തുടർന്നു, അതേസമയം ജെസിബി കുഴിക്കുന്നതുമായി ബന്ധപ്പെട്ട മീമുകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും വഴിമാറി. ഈ ട്രെൻഡിൽ കണ്ണുവച്ച്, കർണ്ണാടകയിൽ നിന്നുള്ള ദമ്പതികൾ വിവാഹശേഷം മണ്ണുമാന്തി യന്ത്രത്തിൽ വീട്ടിൽ പോയിരുന്നു.
Published by:Karthika M
First published: